ഓട്ടോറിക്ഷകൾക്കു സംസ്ഥാന പെർമിറ്റ് ; കേരളത്തിലെവിടെയും ഓടാം

Written by Taniniram

Published on:

ഓട്ടോറിക്ഷകള്‍ക്ക് സംസ്ഥാനത്തെവിടെയും ഇനി ഓടാന്‍ കഴിയും. ഓട്ടോയ്ക്കും ഇനി ‘സ്റ്റേറ്റ് വൈഡ്’ പെര്‍മിറ്റ് ആകും. നയപരമായ കാര്യങ്ങള്‍ തീരുമാനിക്കുന്നതിനുള്ള സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ (എസ്.ടി.എ) യോഗം ഇക്കാര്യത്തില്‍ തീരുമാനം എടുത്തു. ഓട്ടോറിക്ഷാ തൊഴിലാളികള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ് ഈ തീരുമാനം. സിഐടിയു അടക്കമുള്ള തൊഴിലാളി സംഘടനകളുടെ സമ്മര്‍ദ്ദവും തുണയായി.

ഓട്ടോറിക്ഷ മേഖലയിലെ അപേക്ഷ പരിഗണിച്ചാണ് എസ്.ടി.എ യോഗ അജണ്ടയില്‍ വിഷയം ഉള്‍പ്പെടുത്തിയത്. നിലവില്‍ അതത് ജില്ലകളില്‍ മാത്രമാണ് ഓട്ടോറിക്ഷകള്‍ ഓടാന്‍ പെര്‍മിറ്റ്‌ലഭിക്കുന്നത്. ഇതോടൊപ്പം സമീപ ജില്ലയില്‍ 20 കി ലോമീറ്റര്‍ ദൂരം കൂടി ഓടാം എന്ന വാക്കാലുള്ള അനുമതിയും. സാങ്കേതിക സൗകര്യം ഒട്ടുമില്ലാത്ത പഴയ കാല ഓട്ടോറിക്ഷകള്‍ നിരത്തിലുണ്ടായിരുന്ന കാലത്താണ് പെര്‍മിറ്റുകള്‍ ജില്ല അടി സ്ഥാനത്തില്‍ പരിമിതപ്പെടുത്തിയത്. ഇത് കാലത്തിന് അനുസരിച്ച് മാറ്റുകായണ്. പെര്‍മിറ്റ് കൂടുതല്‍ ഉദാരമാകുന്നതോടെ ദീര്‍ഘദൂരത്തേക്കുള്ള ഓട്ടങ്ങള്‍ ലഭിക്കുമെന്നതാണ് തൊഴിലാളികള്‍ക്ക് ‘മുന്നിലുള്ള പ്രതീക്ഷ.

See also  യൂട്യൂബേഴ്സിനും വ്‌ളോഗർമാർക്കുമെതിരേ പരാതിയുമായി നടി മിനു മുനീർ…

Related News

Related News

Leave a Comment