സംസ്ഥാന ബഡ്ജറ്റ് ഫെബ്രുവരി 5ന് ; രണ്ടും കല്പിച്ചു പ്രതിപക്ഷം

Written by Web Desk1

Published on:

തിരുവനന്തപുരം: 2024 ജനുവരി 25 നു കേരള നിയമ സഭയുടെ പത്താം സമ്മേളനം ആരംഭിക്കുകയാണ്. 2024-25 സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റ് പാസാക്കുന്നതിനു വേണ്ടിയുള്ള ഈ സമ്മേളനം ജനുവരി 25 മുതല്‍ മാര്‍ച്ച് 27 വരെ ചേരുന്നതിനാ ണ് തീരുമാനിച്ചിരിക്കുന്നത്. ഫെബ്രുവരി 5-ാം തീയതി 2024-25 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് അവതരിപ്പിക്കും

ഫെബ്രുവരി 6 മുതല്‍ 11 വരെയുള്ള തീയതികളില്‍ സഭ ചേരുന്നില്ല. തുടര്‍ന്ന് ഫെബ്രുവരി 12 മുതല്‍ 14 വരെയുള്ള തീയതികളില്‍ ബജറ്റിന്മേലുള്ള പൊതുചര്‍ച്ച നടക്കും. ധനാഭ്യര്‍ത്ഥനകളുടെ സൂക്ഷ്മ പരിശോധനയ്ക്കായി ഫെബ്രുവരി 15 മുതല്‍ 25 വരെയുള്ള കാലയളവില്‍ സബ്ജക്ട് കമ്മിറ്റികള്‍ യോഗം ചേരും. ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് 20 വരെയുള്ള കാലയളവില്‍ 13 ദിവസം, 2024-25 സാമ്പത്തിക വര്‍ഷത്തെ ധനാഭ്യര്‍ത്ഥനകള്‍ വിശദമായി ചര്‍ച്ച ചെയ്ത് പാസ്സാക്കുന്നതിനായും നീക്കിവച്ചിട്ടുണ്ടെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍ അറിയിച്ചു.

See also  'ഇതൊക്കെ ശ്രദ്ധിക്കണ്ടേ അമ്പാനെ' മന്ത്രി എം.ബി രാജേഷിനെതിരെ ആവേശം സിനിമയിലെ ഡയലോഗുമായി റോജി എം ജോണ്‍

Leave a Comment