സപ്ലൈകോ സിഎംഡിയായി ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ചു

Written by Web Desk1

Published on:

തിരുവനന്തപുരം: സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍(സപ്ലൈകോ) ചെയര്‍മാന്‍ ആന്റ് മാജേിങ് ഡയറക്ടറായി(സിഎംഡി) ഡോ. ശ്രീറാം വെങ്കിട്ടരാമന് പൂര്‍ണ ചുമതല. ഇതിനായി ഈ തസ്തിക ജോയിന്റ് സെക്രട്ടറിക്ക് തത്തുല്യമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. 2013 ഐഎഎസ് ബാച്ച് ഉദ്യോഗസ്ഥാനാണ്.

2022 ആഗസ്തില്‍ ജനറല്‍ മാനേജരായാണ് ശ്രീറാം സപ്ലൈകോയില്‍ എത്തിയത്. അതിന് മുമ്പ് ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ചപ്പോള്‍ മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണെന്ന് ചൂണ്ടിക്കാട്ടി വിമര്‍ശനം ഉയര്‍ന്നതോടെയാണ് സപ്ലൈകോയിലേക്ക് മാറ്റിയത്. ഈ നിയമനത്തെ എതിര്‍ത്ത് വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ കത്ത് നല്‍കിയിരുന്നു.

സപ്ലൈകോയില്‍ രണ്ട് സിഎംഡിമാര്‍ക്ക് കീഴില്‍ ജനറല്‍ മാനേജരായി തുടര്‍ന്ന ശ്രീറാം, ഡോ. സഞ്ജീവ് പട്‌ജോഷി സിഎംഡി പദവിയില്‍ നിന്ന് മാറിയതോടെ ഈ ചുമതലയും ഏറ്റെടുത്തു. പിന്നീട് സിഎംഡി സ്ഥാനത്ത് മറ്റ് നിയമനങ്ങളൊന്നും നടന്നില്ല. മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാമിനെതിരെ നരഹത്യാകുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി വിധി പ്രസ്താവിച്ചിരുന്നു.

See also  ഉദ്‌ഘാടനം എത്തിയിട്ടും `കെ റൈസ്' അരി സ്‌റ്റോറുകളില്‍ എത്തിയിട്ടില്ല

Related News

Related News

Leave a Comment