Friday, April 4, 2025

വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയം പ്രചരിപ്പിക്കുന്നു: ആനി രാജ

Must read

- Advertisement -

സുൽത്താൻ ബത്തേരി : വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയം പ്രചരിപ്പിച്ച് വോട്ട് നേടുക എന്നതാണ് സുരേന്ദ്രന്റെ ലക്ഷ്യമെന്നു ആനി രാജ അഭിപ്രായപ്പെട്ടു. സുരേന്ദ്രന്റെ ഗണപതിവട്ട വിവാദത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അവർ. വടക്കേ ഇന്ത്യയിലെ വിദ്വേഷ പ്രയോഗം ആണ് ഇവിടെ നടപ്പാക്കാൻ ശ്രമിക്കുന്നതെന്നും ആനി രാജ പ്രതികരിച്ചു. ജനകീയ വിഷയങ്ങളിൽ സുരേന്ദ്രന് പ്രതികരണമില്ല, ജനശ്രദ്ധ നേടുക എന്നതാണ് ലക്ഷ്യം. എല്ലാ വിഭാഗവും ഇടകലർന്ന് ജീവിക്കുന്ന മണ്ണ് ആണിത്. അവിടേക്കാണ് വിഷം കലർത്താൻ ശ്രമിക്കുന്നത്. വയനാട്ടിലെ ജനങ്ങൾ അത് അനുവദിക്കില്ല എന്നും ആനി രാജ പറഞ്ഞു.

ജനശ്രദ്ധ നേടാനാണ് ഇപ്പോൾ ഗണപതിവട്ടവുമായിട്ട് സുരേന്ദ്രൻ ഇറങ്ങിയിരിക്കുന്നതെന്ന് കെ മുരളീധരനും അഭിപ്രായപ്പെട്ടു . ഗണപതി ഒരു മിഥ്യയാണെന്ന് ഷംസീർ പറഞ്ഞപ്പോൾ കോൺഗ്രസ് ശക്തമായി എതിർത്തിരുന്നു. അത് ഗണപതി മതവിശ്വാസികളുടെ വികാരമാണ് എന്നതിനാലാണ്. സുൽത്താൻ ബത്തേരിയുടെ പേരുമായി ഗണപതിവട്ടത്തിന് ബന്ധമില്ല. ആദ്യം തന്നെ പേര് ബത്തേരിയെന്നായിരുന്നുവെന്നും തെരഞ്ഞെടുപ്പിൽ ഒരു ലക്ഷം വോട്ട് തികക്കാനാണ് ഗണപതിയുടെ പേരും സുൽത്താൻ ബത്തേരിയും കൂട്ടിക്കെട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.

See also  സിനിമയിൽ പവർ ഗ്രൂപ്പില്ല , ആരോപണങ്ങൾ നിഷേധിച്ച് AMMA , കുറ്റക്കാർക്കെതിരെ കേസെടുക്കണം; തനിക്ക് മോശം അനുഭവമുണ്ടായിട്ടില്ലെന്ന് നടി ജോമോൾ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article