Friday, April 4, 2025

സൈബറിടത്തെ ആക്ഷേപങ്ങൾക്കെതിരെ സൗമ്യ സരിൻ സ്ഥാനാർത്ഥിയുടെ ഭാര്യ സ്ഥാനാർത്ഥി അല്ല, ഇതാണെന്റെ രാഷ്ട്രീയം

Must read

- Advertisement -

പാലക്കാട്: സോഷ്യല്‍ മീഡിയില്‍ ആക്ടീവാണ് പാലക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സരിന്റെ ഭാര്യയായ സൗമ്യ സരിന്‍. കോണ്‍ഗ്രസ് പാളയം വിട്ട് സരിന്‍ എല്‍ഡിഎഫിലേക്ക് എത്തിയത് മുതല്‍ സൗമ്യ സൗരിനെതിരെ ഫേസ് ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും ചിലര്‍ മോശം കമന്റുകളിലൂടെ അധിക്ഷേപിക്കുന്നുണ്ട് . ഇപ്പോഴിതാ തനിക്കെതിരെ ഫേസ്ബുക്കില്‍ വന്ന ആക്ഷേപ കമന്റുകള്‍ക്ക് ഡോ സൗമ്യ മറുപടി നല്‍കിയിരിക്കുകയാണ്. തന്റെ മറുപടി സോഷ്യല്‍ മീഡിയയില്‍ എങ്ങനെ മാന്യമായി ഇടപെടണം എന്നറിയാത്ത മാന്യദേഹങ്ങളോടാണെന്നും സൗമ്യ പറഞ്ഞു. തനൊരു പാര്‍ട്ടിയുടെ പ്രചാരകയോ പ്രവര്‍ത്തകയോ അല്ലെന്നും താന്‍ എന്നും വ്യക്തികളെ വ്യക്തികളായി മാത്രം കാണുന്ന ആളാണെന്നും സൗമ്യ സരിന്‍ വ്യക്തമാക്കി.

ഡോ.സൗമ്യ സരിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ഇരവാദം ആണുപോലും … തെളിവ് വേണം പോലും … തരാല്ലോ. പക്ഷെ അതിനു മുമ്പ് ഒരു കാര്യം. ഈ ‘ഇര’ എന്ന് ഒരു മനുഷ്യനെ വിളിക്കുന്നത് തന്നെ ഏറ്റവും വലിയ അശ്ലീലമാണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. പ്രത്യേകിച്ച് സ്ത്രീകളെ. മാനഭംഗം നടന്നാല്‍ ബാലസംഗം നടന്നാല്‍ ഒക്കെ അവരെ നമ്മള്‍ ഇര എന്ന് വിളിക്കുന്നു. എന്തിന്?ഇരമൃഗം എന്നത് തന്നെ നിസ്സഹായാവസ്ഥയെ സൂചിപ്പിക്കുന്നതാണ്. കടിച്ചു കീറാന്‍ നിന്നു കൊടുക്കേണ്ടി വരുന്ന ഒരു സാധു മൃഗം! അത് സ്ത്രീ അബലയാണെന്ന പൊതുബോധത്തെ ശക്തമാക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ആ വാക്കിനെ ഞാന്‍ വെറുക്കുന്നു. എതിര്‍ക്കുന്നു. ഞാന്‍ ഇര അല്ല! എന്നിട്ടല്ലേ ഇരവാദവുമായി ഇറങ്ങുന്നത്.ഞാന്‍ എവിടെയും വന്നു ‘ഇവര്‍ എന്നെ അങ്ങനെ പറഞ്ഞെ അവര്‍ എന്നേ ഇങ്ങനെ പറഞ്ഞെ ‘ എന്നൊന്നും പറഞ്ഞു കരഞ്ഞിട്ടില്ല. ചിലര്‍ ചെയ്ത പ്രവര്‍ത്തികള്‍ക്കുള്ള മറുപടി ആണ് പറഞ്ഞത്. മുമ്പും പറഞ്ഞിട്ടുണ്ട്. ഇനിയും പറയും. ഇതൊന്നും കൊണ്ട് ഇങ്ങോട്ട് വരണ്ട എന്ന്! ഏശില്ല എന്ന്. പിന്നെ ഞാന്‍ ഒരിക്കല്‍ എങ്കിലും ഏതെങ്കിലും പാര്‍ട്ടി ആണ് എന്നോട് മോശമായി പെരുമാറുന്നത് എന്ന് പറഞ്ഞോ? എന്നേ സംബന്ധിച്ച് എന്നോട് സോഷ്യല്‍ മീഡിയയില്‍ അപമാര്യാദയായി പെരുമാറുന്നവര്‍ക്കൊക്കെ ഒരേ നിറവും സ്വരവുമാണ്. മനോവൈകല്ല്യമുള്ളവന്റെ സ്വരം! അത് മുമ്പേ ആയാലും ഇപ്പോള്‍ ആയാലും.

ഞാന്‍ എന്നും വ്യക്തികളെ വ്യക്തികള്‍ എന്ന് മാത്രം ആയി കാണുന്ന ആളാണ്. എനിക്ക് വലുത് എന്തിനേക്കാള്‍ വ്യക്തിബന്ധങ്ങള്‍ ആണെന്ന് പറയുന്ന ആളാണ്. ഞാനൊരു പാര്‍ട്ടിയുടെയും പ്രചാരകയോ പ്രവര്‍ത്തകയോ അല്ല എന്ന് പറയുന്ന ആളാണ്. ഞാന്‍ മറുപടി പറഞ്ഞത് അനാവശ്യ കമെന്റുകള്‍ എന്റെ പോസ്റ്റുകള്‍ക്ക് താഴെ ഇടുന്ന വ്യക്തികളോടാണ്.അതിനെ ഒരു പാര്‍ട്ടിയുമായി കൂട്ടിക്കെട്ടുന്നത് ആരാണ്? ഞാനാണോ? ‘ഞങ്ങള്‍ അങ്ങിനെ പറഞ്ഞിട്ടില്ല, ഉണ്ടെങ്കില്‍ തെളിവ് കാണിക്കൂ’ എന്ന് പറയാന്‍ ‘നിങ്ങള്‍’ അങ്ങിനെ പറഞ്ഞെന്നു ഞാന്‍ പറഞ്ഞോ?എന്റെ മറുപടി സോഷ്യല്‍ മീഡിയയില്‍ എങ്ങിനെ മാന്യമായി ഇടപെടണം എന്നറിയാത്ത മാന്യദേഹങ്ങളോടാണ്. സ്ഥാനാര്‍ഥിയുടെ ഭാര്യ സ്ഥാനാര്‍ഥി അല്ലെന്നും മറ്റൊരു വ്യക്തി ആണെന്നും മനസിലാക്കാന്‍ കഴിയാത്ത വിഡ്ഢികളോടാണ്. അതില്‍ നിങ്ങള്‍ ഇല്ലെങ്കില്‍ പിന്നെ എന്തിനാണ് ഈ ഇരവാദ ആരോപണം?പിന്നെ വലിയ ചില തമാശകള്‍ കേട്ടു. ഇതൊക്കെ എനിക്ക് campaign ന് വരാന്‍ വേണ്ടി ഉണ്ടാക്കുന്ന കാരണങ്ങള്‍ ആണത്രേ. എനിക്ക് ആരോ എഴുതി തരുന്നത് ആണത്രേ.

See also  മലയാളി വീട്ടമ്മ ഓൺലൈൻ തട്ടിപ്പുകാരെ തുരത്തിയോടിച്ചു…

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article