സുരേഷ് ഗോപിയുടെ വിജയത്തില്‍ സന്തോഷത്തോടെ മക്കള്‍;നിമിഷാ സജയനും ഉഗ്രന്‍ മറുപടി

Written by Web Desk1

Updated on:

നടന്‍ സുരേഷ് ഗോപിയുടെ ജീവിതത്തിലെ ഏറ്റവും മികച്ച വര്‍ഷങ്ങളില്‍ ഒന്നാണിത്. ജനുവരിയില്‍ ആയിരുന്നു നടന്റെ മൂത്തമകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹം. പ്രധാനമന്ത്രി മോദിയും താരരാജാക്കന്മാരുമടക്കം പങ്കെടുത്ത വലിയ താരാഘോഷത്തിലാണ് താരപുത്രിയുടെ വിവാഹം നടന്നത്.

ഇതിന് പിന്നാലെ ലോകസഭ ഇലക്ഷനില്‍ എംപിയായി സുരേഷ് ഗോപി മത്സരിച്ചിരുന്നു. മുന്‍പ് മത്സരിച്ച് തോറ്റ അതേ മണ്ഡലത്തില്‍ തന്നെ വീണ്ടും മത്സരിച്ച് വിജയിച്ചിരിക്കുകയാണ് താരം. മാത്രമല്ല കേന്ദ്രമന്ത്രിയായിട്ടും സുരേഷ് ഗോപി എത്തുന്നതായിട്ടാണ് വാര്‍ത്തകള്‍. പെട്ടെന്നുണ്ടായ വിജയത്തിന്റെ സന്തോഷത്തിലാണ് സുരേഷ് ഗോപിയും കുടുംബവും.

ഇതിന് പിന്നാലെ സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുല്‍ സുരേഷ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സിനിമയും പുറത്തിറങ്ങി. അരുണ്‍ ചന്തു സംവിധാനം ചെയ്ത ഗഗനചാരി എന്ന ചിത്രമാണ് കഴിഞ്ഞ ദിവസം റിലീസ് ചെയ്തത്. ഈ സിനിമ കാണാന്‍ ഗോകുലിന്റെ സഹോദരി ഭാഗ്യയുടെ ഭര്‍ത്താവിനോട് സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടോ എന്നടക്കം ചോദ്യങ്ങള്‍ വന്നിരുന്നു. എന്നാല്‍ ‘സിനിമയിലേക്ക് നോക്കുന്നില്ല. പ്രണവ് മോഹന്‍ലാല്‍ ലുക്ക് ഉണ്ടെന്ന് മിക്ക ആളുകളും പറയുന്നുണ്ടെന്ന് ശ്രേയസ് പറയുന്നു.

തൃശൂരിലെ വിജയത്തില്‍ സന്തോഷം ഉണ്ട്. അങ്കിള്‍ ചെയ്യുന്ന കാര്യത്തില്‍ ഇപ്പോള്‍ എങ്കിലും ആളുകള്‍ മനസിലാക്കി എന്നുള്ളത് സന്തോഷം തന്നെയാണ്.ഭാഗ്യയും ഭര്‍ത്താവ് ശ്രേയസുമൊക്കെ ഒരുമിച്ച് എത്തിയിരുന്നു. ഇതിനിടെ മാധ്യമങ്ങളുമായി സംസാരിക്കവേ മൂവരും പുതിയ സന്തോഷം പങ്കുവെച്ചിരിക്കുകയാണ്. മുന്‍ കാലങ്ങളില്‍ കിട്ടിയിരുന്നെങ്കില്‍ ജനങ്ങള്‍ക്ക് വേണ്ടി കൂടുതല്‍ പ്രവര്‍ത്തിക്കാന്‍ സാധിച്ചേനെ. ഇത്രയധികം ഭൂരിപക്ഷം കിട്ടുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നു. ഇനിയും വരുന്ന ടേമില്‍ ആ വികസനം എല്ലാവര്‍ക്കും മനസിലാകും.

അങ്കിളിനെ എല്ലാവരും തിരിച്ചറിഞ്ഞു. ഇത്തവണയെങ്കിലും അങ്കിളിനെ ആളുകള്‍ ഏറ്റെടുത്തതില്‍ സന്തോഷം. ഞങ്ങളുടെ കല്യാണം കഴിഞ്ഞു. ഗോകുലിന്റെ സിനിമ ഇറങ്ങി. അങ്കിളിന്റെ വിജയം ഇതൊക്കെ ഒരു നല്ല സമയത്തിന്റെ ലക്ഷണമാണ്. അതൊക്കെ വേണ്ട പോലെ പ്രയോജനപ്പെടുത്തുക എന്നുള്ളതിലാണ് കാര്യം.

എല്ലാത്തിലും സന്തോഷം. ഞാന്‍ ബിസിനെസ്സാണ് നടത്തുന്നത്. ബാക്കിയുള്ള പ്ലാന്‍സ് എല്ലാം നിങ്ങളും അറിയുമല്ലോ.. എന്നാണ് സുരേഷ് ഗോപിയുടെ മരുമകന്‍ പറയുന്നത്. നല്ലത് ചെയ്താലും ആളുകള്‍ കുറ്റം പറയും. അതൊക്കെ നോക്കിയാല്‍ നമുക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല. അച്ഛന്‍ അച്ഛന്റെ വര്‍ക്ക് നോക്കി മുന്നേറുന്നു. അതല്ലാതെ ഒന്നിനും ചെവി കൊടുക്കുന്നില്ല.

എത്ര വിമര്‍ശനം വന്നാലും ട്രോളുകള്‍ വന്നാലും അച്ഛന്‍ അച്ഛന്റെ വര്‍ക്കും കുടുംബവും മുന്‍ നിര്‍ത്തിയും ആളുകളെ മുന്‍ നിര്‍ത്തിയുമൊക്കെ തന്നെയാണ് പോകുന്നത്. അത് അങ്ങനെ തന്നെ പോവുകയും ചെയ്യുമെന്ന് ഭാഗ്യ പറയുന്നു. ഞങ്ങള്‍ക്ക് ഞങ്ങളുടെ അച്ഛനെ കുറച്ചുകൂടി നഷ്ടമായി എന്നാണ് ഗോകുല്‍ പറയുന്നത്. ജനങ്ങള്‍ക്ക് കുറച്ചു കൂടി അച്ഛനെ കിട്ടി. നേരത്തെ അവസരം കൊടുത്തിരുന്നെങ്കില്‍ കുറച്ചു കാലം മുന്‍പേ അച്ഛന്‍ കുറേ കൂടി ചെയ്‌തേനെ. വോട്ടുകള്‍ വ്യക്തിക്കുള്ളത് തന്നെ ആണെങ്കില്‍ എന്തുകൊണ്ട് അച്ഛന്‍ നേരത്തെ ജയിച്ചില്ല.

See also  `കുട്ടികളുടെ തന്തയ്ക്ക് വിളിക്കുമോ എന്ന് ഭയം' സുരേഷ് ഗോപിയെ കായിക മേളക്ക് ക്ഷണിക്കില്ല; മന്ത്രി ശിവൻകുട്ടി

എന്തുകൊണ്ടാണ് പെട്ടെന്ന് ഒരു രജിസ്ട്രേഷന്‍ വിഷയവും ബീഫ് വിഷയവും, കിരീടം വിഷയവും വന്നത്. ഞങ്ങള്‍ എട്ടൊമ്പത് വര്‍ഷം ഉപയോഗിച്ച വണ്ടിക്കാണ് പെട്ടെന്ന് ഒരു സമയം രജിസ്ട്രേഷന്‍ വിഷയം വന്നതെന്നും ഗോകുല്‍ പറയുന്നു. നടി നിമിഷക്ക് എതിരെ നടക്കുന്ന സംഭവത്തെ കുറിച്ച് ഒന്നും പറയുന്നില്ല. ഇത് കാരണം നിമിഷ വിഷമിക്കുന്നു എങ്കില്‍ എനിക്കും എന്റെ അച്ഛനും അത് ഏറെ വിഷമം നല്‍കുന്നതാണ്.

വ്യത്യസ്ത അഭിപ്രായങ്ങള്‍ വരുന്നതില്‍ എന്താണ് തെറ്റ്. ആ കുട്ടി വിഷമിക്ക്കുന്നതില്‍ ആകും എന്റെ അച്ഛന്റെ സങ്കടമെന്നുമാണ് ഗോകുല്‍ പറയുന്നത്.അനവസരത്തില്‍ നിമിഷ പറഞ്ഞ കമന്റിനെക്കുറിച്ച്‌ പ്രതികരിക്കുന്നില്ലെന്നും ഗോകുല്‍ പറഞ്ഞു.

Related News

Related News

Leave a Comment