Sunday, October 19, 2025

അച്ഛനെ വെട്ടി പരിക്കേൽപ്പിച്ച മകൻ അറസ്റ്റിൽ…

Must read

ഒറ്റപ്പാലം (Ottappalam) : പനമണ്ണയിൽ അച്ഛനെ വെട്ടി പരുക്കേൽപ്പിച്ചെന്ന കേസിൽ മകൻ അറസ്റ്റിലായി. പനമണ്ണ സൗത്ത് ചേരിക്കല്ലിൻമേൽ കാർത്തിക് (Karthik on Panamanna South Cherikallinmel) (30) ആണ് വധശ്രമ കേസിൽ പൊലീസിന്റെ പിടിയിലായത്. ഇയാളുടെ അച്ഛൻ ബാബുരാജിനെ (59) കത്തി കൊണ്ട് ആക്രമിച്ചു പരുക്കേൽപ്പിച്ചെന്ന കേസിലാണു നടപടി. ഇവരുടെ വീട്ടിൽ കഴിഞ്ഞ ദിവസം രാത്രി പത്തോടെയാണ് സംഭവം. വഴക്കിനിടെ കാർത്തിക് ഭാര്യയെ മർദിക്കുന്നതു കണ്ട് തടയാൻ ശ്രമിച്ചപ്പോഴാണു ബാബുരാജ് ആക്രമിക്കപ്പെട്ടതെന്നു പൊലീസ് പറഞ്ഞു.

വീട്ടിലുണ്ടായിരുന്ന കത്തികൊണ്ട് കഴുത്തിൽ മുറിവേൽപ്പിച്ചെന്നാണ് പരാതി. രക്തം വാർന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ബാബുരാജിന്റെ കഴുത്തിൽ 8 തുന്നലുകളുണ്ട്. പിടിവലിക്കിടെ കാർത്തിക്കിന്റെ കയ്യിലും മുറിവേറ്റു. പൊലീസ് സ്ഥലത്തെത്തിയാണ് ഇയാളെ ആശുപത്രിയിലെത്തിച്ചു ചികിത്സ നൽകിയത്. ചികിത്സയ്ക്കു ശേഷം അറസ്റ്റിലായ കാർത്തിക്കിനെ കോടതി റിമാൻഡ് ചെയ്തു. ആക്രമണത്തിന് ഉപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തു. പൊലീസ് ഇൻസ്പെക്ടർ ടി.പി.ഫർഷാദിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article