സോഷ്യൽ മീഡിയ അക്കൗണ്ട്; 18 വയസിൽ താഴെയുള്ള കുട്ടികൾക്ക് രക്ഷിതാക്കളുടെ സമ്മതത്തോടെ മാത്രം; കേന്ദ്രം കരട് പുറത്തിറക്കി

Written by Web Desk1

Published on:

ഡൽഹി (Delhi) : വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ഡിജിറ്റൽ മീഡിയയിലൂടെ ദുരുപയോഗം ചെയ്യുന്നതിനെതിരെയുള്ള നിയമത്തിന്റെ കരട് പുറത്തിറക്കി കേന്ദ്ര സർക്കാർ. (The central government has released a draft law against misuse of personal information of individuals through digital media). ഇത് പ്രകാരം 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സൃഷ്‌ടിക്കുന്നതിന് രക്ഷിതാക്കളുടെ സമ്മതം വേണം.

കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ നിയമത്തിന്റെ കരടിലാണ് വ്യവസ്ഥ. ഭിന്നശേഷിക്കാരായ വ്യക്തികളുടെയും കുട്ടികളുടെയും വ്യക്തിഗതമായ ഡാറ്റ സംരക്ഷിക്കുന്നതിനുള്ള കർശന നടപടികൾക്കാണ് നിയമത്തിന്റെ കരട് ഊന്നൽ നൽകുന്നത്. mygov.in എന്ന വെബ്‌സൈറ്റിലൂടെ പൊതു ജനങ്ങൾക്ക് നിയമവുമായി ബന്ധപ്പെട്ട അഭിപ്രായങ്ങളും പങ്കുവെക്കാം.

See also  നമ്മുടെ പ്രിയപ്പെട്ട കുരുന്നുകളുടെ അറിവ് തുടങ്ങേണ്ടത് ഇവിടെ നിന്ന്…

Leave a Comment