ബിജെപിയില്‍ ചേരാന്‍ ചര്‍ച്ച നടത്തിയത് ഇ പി ജയരാജന്‍; വമ്പന്‍ വെളിപ്പെടുത്തലുമായി ശോഭാ സുരേന്ദ്രന്‍

Written by Taniniram

Published on:

ബിജെപിയില്‍ ചേരാന്‍ ചര്‍ച്ച നടത്തിയ സിപിഐഎം നേതാവ് ഇ പി ജയരാജനെന്ന് ആലപ്പുഴയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍ ആരോപിച്ചു. ഇടക്കാലത്ത് പാര്‍ട്ടിയില്‍ നിന്ന് അകന്നു നിന്ന ഇ പി ബിജെപിയിലേക്ക് വരുന്നതിനെ കുറിച്ച് പിണറായി വിജയന് വ്യക്തമായി അറിയാമായിരുന്നു. ഇപി ജയരാജന്റെ മക്കള്‍ തനിക്ക് മെസ്സേജ് അയക്കേണ്ട ആവശ്യം എന്താണ്? പ്ലീസ് നോട്ട് മൈ നമ്പര്‍ എന്നായിരുന്നു ഇ പി ജയരാജന്റെ മകന്‍ വാട്‌സാപ്പിലൂടെ അയച്ചത്.

ഇപിയുടെ ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട ചര്‍ച്ച നടന്നത് ഡല്‍ഹിയില്‍ വച്ചാണ്.. ആകെ രണ്ടു തവണയാണ് താന്‍ വിദേശത്ത് പോയത്. ഇ പിജയരാജന്റെ കുടുംബത്തെ ബാധിക്കും എന്നതുകൊണ്ട് കൂടുതല്‍ കാര്യങ്ങള്‍ പറയുന്നില്ല. ഇ പിയുമായുള്ള ഡല്‍ഹി ചര്‍ച്ചക്ക് തനിക് ടിക്കറ്റ് അയച്ചു തന്നത് നന്ദകുമാറാണ്. കൊച്ചി -കോയമ്പത്തൂര്‍ , കോയമ്പത്തൂര്‍ -ഡല്‍ഹി ടിക്കറ്റ് ആണ് അയച്ചതെന്നും ശോഭാസുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Related News

Related News

Leave a Comment