തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിനെ പിന്തുണച്ച് ശോഭന. സ്ഥാനാര്‍ത്ഥിക്ക് വോട്ടഭ്യര്‍ത്ഥിച്ച് നെയ്യാറ്റിന്‍കരയില്‍ നടക്കുന്ന റോഡ് ഷോയില്‍ ശോഭന പങ്കെടുക്കും. നാളെ കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരഞ്ഞെടുപ്പ് പരിപാടിയിലും ശോഭനയുടെ സാന്നിധ്യമുണ്ടാകും. തിരുവനന്തപുരത്ത് നടന്ന പ്രസ്മീറ്റില്‍ രാജീവ് ചന്ദ്രശേഖറിനൊപ്പം ശോഭനയും പങ്കെടുത്തു.
നടി ശോഭനയ്ക്ക് രാജീവ് ചന്ദ്രശേഖര്‍ വിഷു കൈനീട്ടം നല്‍കി. ബിജെപി അംഗത്വമെടുത്ത് ജീവ രാഷ്ട്രീയത്തിലേക്ക് ഉണ്ടോയെന്ന ചോദ്യത്തിന് ആദ്യം മലയാളം പഠിക്കട്ടെയെന്നായിരുന്നു മറുപടി. മലയാളം പറയാനും പ്രസംഗിക്കാനും പഠിക്കട്ടെ. ഇപ്പോള്‍ നടി മാത്രമാണ്. ബാക്കിയെല്ലാം പിന്നീടെന്നും ശോഭന പ്രതികരിച്ചു. നേരത്തെ തിരുവനന്തപുത്ത് സ്ഥാനാര്‍ത്ഥിയായി ശോഭനയുടെ പേരും ബിജെപി പരിഗണിച്ചിരുന്നു. പ്രധാനമന്ത്രി തൃശൂരിലെത്തിയപ്പോഴും ശോഭന വേദിയിലെത്തിയിരുന്നു.
രാജീവ് ചന്ദ്രശേഖറിനായി വോട്ട് അഭ്യര്‍ത്ഥിച്ച് ശോഭന;പ്രധാനമന്ത്രിക്കൊപ്പം തിരഞ്ഞെടുപ്പ് പരിപാടിയിലും പങ്കെടുക്കും

- Advertisement -
- Advertisement -