എസ് എം വി ഗവ. മോഡൽ എച്ച് എസ് എസ്സിലെ `ഗുരു സംഗമം’

Written by Web Desk1

Published on:

തിരുവനന്തപുരം : എസ് എം വി ഗവ. മോഡൽ എച്ച് എസ് എസ്സിലെ പൂർവാധ്യാപക കൂട്ടായ്മയായ ഗുരു'വിന്റെ നേതൃത്വത്തിൽ സ്റ്റാഫ് കൗണ്സിലിന്റെ സഹകരണത്തോടെ നാളെ രാവിലെ (26.01.2024) .9 .30 നുഗുരു സംഗമം’ നടത്തുന്നു.

രാവിലെ 9 നു രെജിസ്‌ട്രേഷൻ, 10.30 നു ഉൽഘാടന സമ്മേളനം. N. ശശിധരൻ നായർ (പ്രസിഡന്റ്, ഗുരു) അധ്യക്ഷനും , സ്വാഗതം എം.പി. മോഹനനും ഉദ്ഘാടനം ആന്റണി രാജു എം എൽ എയും നിർവഹിക്കും. ഉപഹാര സമർപ്പണം എം ആർ ബൈജു (ചെയര്മാൻ , കേരളാ പൗബ്ലിക് സർവീസ് കമ്മീഷൻ) നിർവഹിക്കും. WESAT കോ- ഓർഡിനേറ്റർ ഷെറിൽ മറിയം ജോസിനെ എൽ ബി എസ് എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥി അനുമോദിക്കും.. ഡോ. എം എ സിദ്ധിഖ് (ഇന്റർ നാഷണൽ സെന്റർ ഫോർ ശ്രീനാരായണ ഗുരു സ്റ്റഡീസ്
ഡയറക്ടർ) മുഖ്യ പ്രഭാഷണം നടത്തുന്നു.

സി ഹരികുമാർ (തമ്പാനൂർ വാർഡ് കൗൺസിലർ), കല്പന ചന്ദ്രൻ (പ്രിൻസിപ്പൽ), റാണി വിദ്യാധര ( വൈസ് പ്രിൻസിപ്പൽ), സൂര്യ നാരായണൻ എം ഡി (പി ടി എ പ്രസിഡന്റ്), പുന്നപുരം മോഹനൻ ( സെക്രട്ടറി, സതീർസതീർഥ്യർ), എച്ച്. ഗണേശൻ (പൂർവ വിദ്യാർത്ഥി) തുടങ്ങിയവർ ആശംസകൾ അർപ്പിക്കും. ഡോ. സി.വസന്തകുമാരൻ (ട്രഷറർ, ഗുരു) കൃതജ്ഞതയും രേഖപ്പെടുത്തും. ഉച്ചക്ക് 12 .30 മുതൽ ഉച്ചഭക്ഷണം . 2 മണിമുത ൽ ഗുരുവിന്റെ ഭാവി പരിപാടികളെക്കുറിച്ച് ചർച്ചയും തീരുമാനങ്ങളും.

See also  മലയാളക്കരയുടെ സംഗീത രംഗത്തിനു തിലകം ചാർത്തിയ സംഗീതജ്ഞൻ അന്തരിച്ച കെ.ജി. ജയനെക്കുറിച്ച്‌…..

Related News

Related News

Leave a Comment