ശിവഗിരി തീർത്ഥാടനത്തിന് ഇന്ന് സമാപനം…

Written by Web Desk1

Published on:

തിരുവനന്തപുരം (Thiruvananthapuram) : 92-ാമത് ശിവഗിരി തീർത്ഥാടനത്തിന് വർക്കലയിൽ ഡിസംബർ 15-ന് തുടക്കമായി. മന്ത്രി എം ബി രാജേഷ് ആണ് തീർത്ഥാടന സമ്മേളനം ആദ്യ ദിവസം ഉദ്ഘാടനം ചെയ്തത്. ഡിസംബർ 31-ന് നടന്ന തീർത്ഥാടന മഹാമഹം ബഹു: കേരളാ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. (The Pilgrimage held on 31st December was inaugurated by Hon’ble Kerala Chief Minister Shri Pinarayi Vijayan).

തീർത്ഥാടനത്തോട് അനുബന്ധിച്ച് വർക്കലയിലും പരിസരപ്രദേശങ്ങളിലും അനുഭവപ്പെടുന്നത് വൻ ജനത്തിരക്കാണ്. ശിവഗിരിയിൽ തീർത്ഥാടനത്തോടനുബന്ധിച്ച് നടക്കുന്ന വ്യാപാര – വിപണന മേള കാണാനും തീർത്ഥാടനത്തിൽ പങ്കാളികളാകാനും മറ്റു ജില്ലകളിൽ നിന്ന് എത്തുന്നവരുടെ എണ്ണവും വളരെ കൂടുതലാണ്. രാത്രികാലങ്ങളിൽ എല്ലാം തന്നെ ശിവഗിരി ആളുകളെക്കൊണ്ട് നിറയും. വഴിയോരക്കച്ചവടക്കാർ റോഡ് കയ്യടക്കും. വാഹനങ്ങൾ പോലും പാർക്ക് ചെയ്യാൻ കഴിയാത്ത അത്രയും തിരക്കാകും. ശിവഗിരി ജനത്തിരക്കിൽ അലിയും.

വർഷം തോറും നടക്കുന്ന ശിവഗിരി തീർത്ഥാടനത്തിന് ആയിരങ്ങളാണ് വർക്കലയിൽ എത്തുന്നത്. ഇത്തവണ ശിവഗിരി തീർത്ഥാടനവുമായി ബന്ധപ്പെട്ട് വർക്കലയിൽ സ്പെഷ്യൽ ട്രെയിനുകളും എത്തിയിരുന്നു. ശ്രീനാരായണഗുരുവിൻ്റെ അഷ്ട ദർശനങ്ങളെ അടിസ്ഥാനമാക്കിയാണ് ശിവഗിരി തീർത്ഥാടനം നടത്തുന്നത്. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തീർത്ഥാടനത്തിനായി പുറപ്പെട്ടവർ വൈകുന്നേരത്തോടുകൂടി ശിവഗിരിയിലെത്തും. ജനുവരി ഒന്നിന് തീർത്ഥാടനം സമാപിക്കും. ഡിസംബർ 15 മുതൽ തന്നെ തീർത്ഥാടന കലാപരിപാടികൾ ശിവഗിരിയിൽ ആരംഭിച്ചിരുന്നു.

See also  സാഹിത്യ കാരൻ വി.ടി നന്ദകുമാറിൻ്റെ പേരിൽ ഗ്യാലറി യ്ക്കുള്ള തുക കൈമാറി

Leave a Comment