ക്ഷേത്രത്തിൽ പ്രവേശിക്കാൻ മേൽ വസ്ത്രം പാടില്ലെന്നത് അനാചാരം; സച്ചിദാനന്ദ സ്വാമി, മാറ്റേണ്ട സമയമായി, പിന്തുണച്ച് മുഖ്യമന്ത്രി

Written by Taniniram

Published on:

ശിവ​ഗിരി: മേൽവസ്ത്രം അഴിച്ച് ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കണമെന്നത് അനാചാരമാണെന്ന് സച്ചിദാനന്ദ സ്വാമി. പഴയകാലത്ത് പൂണൂൽ കാണുന്നതിന് വേണ്ടിയാണ് ഈ സമ്പ്രദായം തുടങ്ങിയത്. ഇപ്പോഴും പല ക്ഷേത്രങ്ങളിലും ഈ നിബന്ധന തുടരുന്നു. അത് തിരുത്തണമെന്നാണ് ശ്രീനാരായണ സമൂഹത്തിന്റെ നിലപാടെന്നും വർക്കല ശിവ​ഗിരി തീർഥാടനസമ്മേളനത്തിന്റെ ഉദ്ഘാടനവേദിയിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

ഇത് അനാചാരമാണെന്ന കാര്യത്തിൽ തർക്കമില്ല. ശ്രീനാരായണ ​ഗുരു ക്ഷേത്രങ്ങളിൽ ഈ നിബന്ധന പാലിക്കുന്നില്ല. കാലാനുസൃതമായ മാറ്റം ഇക്കാര്യത്തിൽ ആവശ്യമാണെന്നും സ്വാമി പറഞ്ഞു. സച്ചിദാനന്ദ സ്വാമികൾക്ക് ശേഷം സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയനും ഈ നിലപാടിനെ പിന്തുണച്ചു. ക്ഷേത്രങ്ങളിൽ മേൽവസ്ത്രമഴിച്ച് മാത്രമേ കടക്കാൻ പാടുള്ളൂ എന്ന നിബന്ധനയുണ്ട്. കാലാനുസൃതമായ മാറ്റം ആവശ്യമാണെന്ന് ശ്രീനാരായണ​സമൂഹം ആവശ്യപ്പെടുന്നു. ഇതൊരു വലിയ സാമൂഹിക ഇടപെടലാകാൻ സാധ്യതയുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ ആരേയും നിർബന്ധിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

See also  കൊച്ചിയിൽ മെട്രൊ പിങ്ക് ലൈൻ നിർമാണം ഉടൻ...

Related News

Related News

Leave a Comment