Wednesday, April 16, 2025

12 ജില്ലകളിലെ 24 സ്ഥലങ്ങളിൽ സൈറൺ മുഴങ്ങും, സേനകൾ പാഞ്ഞെത്തും, മോക്ക്ഡ്രിൽ നാളെ…

സംസ്ഥാനത്തുടനീളമുള്ള 12 ജില്ലകളിൽ തിരഞ്ഞെടുക്കപ്പെട്ട 24 സ്ഥലങ്ങളിൽ ഒരേ സമയം മോക്ക് ഡ്രിൽ സംഘടിപ്പിക്കും.

Must read

- Advertisement -

തിരുവനന്തപുരം (Thiruvananthapuram) : ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സംയുക്തമായി സംസ്ഥാനതല ചുഴലിക്കാറ്റിന്‍റെയും അനുബന്ധ ദുരന്തങ്ങളുടെയും തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിനായി നാളെ മോക്ക് ഡ്രിൽ സംഘടിപ്പിക്കും. (The National Disaster Management Authority and the Kerala State Disaster Management Authority will jointly organize a mock drill tomorrow to assess state-level cyclone and related disaster preparedness.) സംസ്ഥാനത്തുടനീളമുള്ള 12 ജില്ലകളിൽ തിരഞ്ഞെടുക്കപ്പെട്ട 24 സ്ഥലങ്ങളിൽ ഒരേ സമയം മോക്ക് ഡ്രിൽ സംഘടിപ്പിക്കും. മുൻപ് നിശ്ചയിച്ചതിൽ നിന്ന് വിഭിന്നമായി ശബരിമലയിലെ പ്രത്യേക ഉത്സവ സാഹചര്യം പരിഗണിച്ചുകൊണ്ട് പത്തനംതിട്ട ജില്ലയെ മോക്ഡ്രില്ലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

കൂടാതെ ചില സാങ്കേതിക കാരണങ്ങളാൽ കണ്ണൂർ ജില്ലയിലെ മാപ്പിള ബേ ഹാർബറിനു പകരമായി മുഴപ്പിലങ്ങാട് ബീച്ച് ഉൾപ്പെടുത്തിയിട്ടുണ്ട്. ദുരന്ത പ്രതികരണ തയ്യാറെടുപ്പിൽ നിർണ്ണായകമാണ് മോക്ക്ഡ്രിൽ എക്സർസൈസുകൾ. നിലവിൽ ഓരോ സംവിധാനങ്ങളും എത്രത്തോളം സജ്ജമാണെന്ന് പരിശോധിക്കപ്പെടുകയും പോരായ്മകളും കൂടുതൽ മെച്ചപ്പെടുത്താൻ ആവശ്യമായ നടപടികൾ എന്തെന്നും വിലയിരുത്താനും ഇത്തരം പരിപാടി ഉപകാരപ്പെടും.

See also  ട്രെയിനില്‍ വീണ്ടും വനിതാ ടിടിഇയെ കൈയേറ്റം ചെയ്യാൻ ശ്രമം; പ്രതി അറസ്റ്റിൽ…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article