Thursday, April 10, 2025

പൂക്കോട് ക്യാംപസില്‍ നടന്നത് താലിബാന്‍ മോഡല്‍ വിചാരണയും കൊലപാതകവും: കേന്ദ്രമന്ത്രി വി.മുരളീധരന്‍

Must read

- Advertisement -

നെടുമങ്ങാട്: സിദ്ധാര്‍ത്ഥന്റെ ദൂരൂഹ മരണത്തില്‍ അന്വേഷണം കേന്ദ്ര ഏജന്‍സിയെ ഏല്‍പ്പിക്കുക എന്ന ആവശ്യവുമായി നെടുമങ്ങാട് സത്യാഗ്രഹ സമരം നടത്തി കേന്ദ്രമന്ത്രി വി.മുരളീധരന്‍

സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ അന്വേഷണം നിഷ്പക്ഷമായി പോകുമെന്ന് മാതാപിതാക്കളുടെ മുഖത്ത് നോക്കി പറയാന്‍ പിണറായി വിജയനാവില്ല. താലിബാന്‍, ഇസ്ലാമിക് സ്റ്റേറ്റ് മോഡല്‍ വിചാരണയും കൊലപാതകവുമാണ് പൂക്കോട് ക്യാംപസില്‍ നടന്നത് എന്നും കേന്ദ്രമന്ത്രി പറഞ്ഞു.

കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ ആഡംബര ബസില്‍ യാത്ര ചെയ്ത പിണറായി, നെടുമങ്ങാട് വന്ന് എന്തുകൊണ്ട് സിദ്ധാര്‍ഥന്റെ മാതാപിതാക്കളെ കണ്ടില്ലെന്ന് മുരളീധരന്‍ ചോദിച്ചു. എസ്എഫ്‌ഐയുടെ ക്രിമിനല്‍ സംഘത്തെ രക്ഷപെടുത്താന്‍ സിപിഎമ്മിന് ബാധ്യതയുണ്ടെന്ന് പിണറായിക്ക് ബോധ്യമുണ്ട് . മകന് നീതി തേടി അലഞ്ഞ ഈച്ചരവാര്യരെ പോലെ സിദ്ധാര്‍ഥന്റെ അച്ഛന്‍ ജയപ്രകാശ് നടത്തുന്ന പോരാട്ടത്തിന് പിന്തുണ നല്‍കും.എസ്എഫ്‌ഐ എന്നാല്‍ ക്രിമിനല്‍ കൂട്ടമാണെന്ന് ഗവര്‍ണര്‍ പറഞ്ഞത് എന്തുകൊണ്ടെന്ന് ഇപ്പോള്‍ കേരളത്തിന് ബോധ്യമായെന്നും അദ്ദേഹം പറഞ്ഞു.

See also  നവകേരള സദസ്സിൽ നൽകിയ നിവേദനത്തിന് അനുകൂല മറുപടി; നിളയോര ടൂറിസത്തിന് അനന്തസാധ്യത തെളിയുന്നു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article