സിദ്ധാര്‍ത്ഥന്റെ ദൂരൂഹമരണത്തിലെ ഉത്തരവാദികളെ കുടുക്കാന്‍ സിബിഐ; അച്ഛന്റെ മൊഴിയെടുക്കും

Written by Taniniram

Published on:

പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണത്തിന്റെ അന്വേഷണം ഏറ്റെടുത്തത്തിന് പിന്നാലെ ദില്ലിയില്‍ നിന്നുള്ള സിബിഐ സംഘം വയനാട്ടില്‍ എത്തി. തെളിവുകള്‍ നശിപ്പിക്കപ്പെടാന്‍ സാധ്യതയുളളതിനാല്‍ അന്വേഷണം വേഗത്തിലാക്കാനാണ് സിബിഐ തീരുമാനം.പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി സിദ്ധാര്‍ത്ഥന്റെ അച്ഛന്‍ ജയപ്രകാശിന്റെ മൊഴി ചൊവ്വാഴ്ച എടുക്കും.

ഇന്ന് ഉച്ചയോടെ സിബിഐ സംഘം വയനാട് എസ്പി ടി. നാരായണനുമായി കേസിന്റെ കാര്യത്തില്‍ ചര്‍ച്ച നടത്തി. സിദ്ധാര്‍ത്ഥന്റെ മരണം അന്വേഷിച്ച കല്‍പ്പറ്റ ഡിവൈഎസ്പി ടി എന്‍ സജീവനുമായും സിബിഐ ഉദ്യോഗസ്ഥര്‍ സംസാരിച്ചു. വൈത്തിരി റസ്റ്റ് ഹൗസിലാണ് താല്‍ക്കാലിക ക്യാമ്പ്. ദില്ലിയില്‍ നിന്ന് ഒരു എസ്പിയുടെ നേതൃത്വത്തില്‍ നാലാംഗ സംഘമാണ് എത്തിയിരിക്കുന്നത്. ഒരാഴ്ച ടീം വയനാട്ടില്‍ ഉണ്ടാകുമെന്നാണ് വിവരം.

സിദ്ധാര്‍ത്ഥന്‍ ആള്‍ക്കൂട്ട വിചാരണ നേരിട്ട കോളേജിലെ ഹോസ്റ്റല്‍ അടക്കം സന്ദര്‍ശിക്കും.കേസ് രെഖകളുടെ പകര്‍പ്പ് പൊലീസ് സിബിഐ ക്ക് കൈമാറി.അന്വേഷണം ഏറ്റെടുത്ത വിവരം കല്‍പ്പറ്റ കോടതിയെ അടുത്ത ദിവസം അറിയിക്കും. അതിനുശേഷമാകും പ്രതികളെ കസ്റ്റഡിയിലെടുക്കുന്നതടക്കമുള്ള നടപടികള്‍ ഉണ്ടാവുക.

See also  പാലക്കാട് നെല്ലിയാമ്പതിയില്‍ പുലിയിറങ്ങി

Related News

Related News

Leave a Comment