എറണാകുളം പിജിഎസ് വേദാന്തയിലെ മൂന്നാം നിലയില്‍ നിന്നും ഷൈന്‍ ടോം ചാക്കോ ഇറങ്ങിയോടിയ സംഭവത്തില്‍ പ്രതികരണവുമായി അമ്മ മരിയ കാര്‍മല്‍. യൂണിഫോമിലല്ല മഫ്തിയിലാണ് ഡാന്‍സാഫ് സംഘം ഹോട്ടലിലെത്തിയത്. അവന്‍ പേടിച്ചുപോയി അതാണ് ഇറങ്ങിയോടിയത് അവന് ഭയങ്കര പേടിയാണ്. മകന്‍ എവിടെയാണെന്ന് അറിയില്ല. തങ്ങള്‍ പളളിയിലായിരിക്കുമ്പോഴാണ് വാര്‍ത്ത അറിയുന്നത്. ഷൈനിനെ വേട്ടയാടുകയാണെന്നും അമ്മ ആരോപിച്ചു.
താരസംഘടനയ്ക്കും ഫിലിം ചേംബറിനും നടി വിന്‍സി പരാതി നല്‍കിയിട്ടുണ്ട്. ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ നടപടി വേണമെന്ന് സിനിമാ മേഖലയില്‍നിന്നുതന്നെ ആവശ്യമുയര്‍ന്നിട്ടുണ്ട്. അടുത്തിടെ ആലപ്പുഴയിലെ ഹൈബ്രിഡ് ലഹരി കേസുമായി ബന്ധപ്പെട്ടും ഷൈന്റെ പേര് ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ ഇക്കാര്യം ഷൈന്‍ നിഷേധിച്ചിരുന്നു.
ഇതിനുപിന്നാലായാണിപ്പോള്‍ വിന്‍സി പരാതിയുമായി രംഗത്തെത്തിയത്. വിന്‍സിയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് എക്‌സൈസും വിവരങ്ങള്‍ തേടും. എന്റെ ഡ്രെസ്സില്‍ ഒരു പ്രശ്‌നം വന്ന് അത് ശരിയാക്കാന്‍ പോയപ്പോള്‍, ഞാനും വരാം, ഞാന്‍ വേണമെങ്കില്‍ റെഡിയാക്കിത്തരാം എന്നൊക്കെ പറയുന്ന രീതിയിലേക്ക് അതും എല്ലാവരുടേയും മുന്നില്‍വെച്ച് പറയുന്നരീതിയിലുള്ള പെരുമാറ്റം ഭയങ്കര ബുദ്ധിമുട്ടായിരുന്നു. അയാളുമായി സഹകരിച്ച് മുന്നോട്ടുപോകുന്നത് ബുദ്ധിമുട്ടായിരുന്നു. വേറൊരു സംഭവം പറയുകയാണെങ്കില്‍, ഒരു സീന്‍ പ്രാക്റ്റീസ് ചെയ്യുന്നതിനിടയില്‍ ഈ നടന്‍ വെളുത്ത നിറത്തിലുള്ള പൊടി തുപ്പുകയാണ്. ഇതായിരുന്നു വിന്‍ സി കഴിഞ്ഞദിവസം വെളിപ്പെടുത്തിയത്.