Friday, June 6, 2025

സേലത്ത് വാഹനാപകടത്തില്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് ചാക്കോ മരിച്ചു; ഷൈന്‍ ടോമിനും അമ്മയ്ക്കും പരിക്ക്; വിടവാങ്ങിയത് സൂര്യഭാരതി ക്രിയേഷനുമായി അടുത്ത ബന്ധം പുലര്‍ത്തിയ വ്യക്തിത്വം

Must read

- Advertisement -

സേലം: സേലത്ത് വാഹനാപകടത്തില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോ മരിച്ചു. അപകടത്തില്‍ ഷൈന്‍ ടോമിന് പരുക്കേറ്റിട്ടുണ്ട്. ഷൈനിന്റെ കൈയ്ക്ക് പരുക്കേറ്റെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. എറണാകുളത്ത് നിന്നും ബെംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം. ഇവര്‍ക്കൊപ്പം വാഹനത്തില്‍ ഉണ്ടായിരുന്ന അമ്മയ്ക്കും പരുക്കുണ്ട്.

ഷൈനും പിതാവും അമ്മയും സഹോദരനും ഡ്രൈവറുമാണ് വാഹനത്തിലുണ്ടായിരുന്നത്. മുന്‍പില്‍പോയ ലോറിയില്‍ കാര്‍ ഇടിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. രാവിലെ ഏഴു മണിയോടെ തമിഴ്‌നാട്ടിലെ ധര്‍മപുരിയ്ക്ക് അടുത്ത് പാല്‍കോട്ട് എന്ന സ്ഥലത്തായിരുന്നു അപകടം. 

ബെംഗളൂരുവിലേക്ക് ഷൈനിന്റെ ചികിത്സാര്‍ത്ഥമായിരുന്നു കുടുംബത്തിന്റെ യാത്രയെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. അപകടം നടന്നയുടന്‍ പരിക്കേറ്റവരെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചാക്കോയുടെ ജീവന്‍ രക്ഷിക്കാനായില്ല. കാറിന്റെ മധ്യഭാഗത്തെ സീറ്റിലാണ് ചാക്കോയും ഭാര്യയും ഇരുന്നത്. ഷൈന്‍ ഏറ്റവും പിന്‍സീറ്റില്‍ കിടന്നുറങ്ങുകയായിരുന്നു. മുന്‍സീറ്റിലായിരുന്നു സഹോദരന്‍.

സൂര്യഭാരതി ക്രിയേഷനുമായ അടുത്ത ബന്ധം പുലര്‍ത്തിയ വ്യക്തിത്വമായിരുന്നു ചാക്കോ. ആദരാഞ്ജലികള്‍

See also  പൊലീസിന്റെ തുടര്‍ച്ചയായ ചോദ്യങ്ങളില്‍ പതറി ഷൈന്‍;ലഹരിമരുന്ന് ഇടപാടുകാരന്‍ സജീറിനെ അറിയാമെന്നു ചോദ്യം ചെയ്യലില്‍ സമ്മതിച്ചത് വിനയായി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article