സൂക്ഷ്മ പരിശോധനയില്‍ തിരുവനന്തപുരത്ത് 9 സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രികകള്‍ തള്ളി. സി.എസ്.ഐ മുന്‍ ബിഷപ്പ് ധര്‍മരാജ രസാലത്തിന്റെ ഭാര്യ ഷെര്‍ളി ജോണിന്റെ (Sherly John) നാമനിര്‍ദേശ പത്രിക ഉള്‍പ്പെടെയാണ് തള്ളി. ഷെര്‍ളി ജോണിന്റെ പത്രിക തളളിയത് ഇടത്-വലതു മുന്നണിക്ക് ആശ്വാസമായി. വോട്ട് ഭിന്നിക്കുമെന്ന ആശങ്കയിലായിരുന്നു മുന്നണികള്‍. മതിയായ വിവരങ്ങള്‍ ഇല്ലായെന്ന കാരണത്തിലാണ് ഷെര്‍ളി ജോണിന്റെ പത്രിക പരിശോധനയില്‍ തള്ളിയത്. ഷെര്‍ളി ജോണ്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയില്‍ ചില ഭാഗങ്ങള്‍ പൂരിപ്പിക്കാത്തതാണ് തള്ളാന്‍ കാരണമെന്നാണ് വിവരം.
കാരക്കോണം മെഡിക്കല്‍ കോളജ് പ്രവേശനവുമായി ബന്ധപ്പെട്ട് ബിഷപ്പ് ധര്‍മരാജ രസാലത്തിനെ ഇഡി നേരത്തെ ചോദ്യം ചെയ്തിരുന്നു. ഈ കേസില്‍ ഇഡിയുടെ അന്വേഷണം തുടരുന്നതിനിടെയാണ് ഭാര്യ ഷേര്‍ളി തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകാന്‍ നാമനിര്‍ദേശ പത്രിക നല്‍കിയത്. സി.എസ്.ഐ ദക്ഷിണ മേഖല മഹായിടവകയിലെ മുന്‍ മോഡറേറ്ററായിരുന്നു ബിഷപ്പ് ധര്‍മരാജ് രസാലം.
2023 ല്‍ കോടതി വിധിയെ തുടര്‍ന്നായിരുന്നു ബിഷപ്പ് സ്ഥാനമൊഴിഞ്ഞത്. നിലവില്‍ സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കോര്‍പറേറ്റ് മാനേജറാണ് ധര്‍മ്മരാജ് റസാലം.