Tuesday, July 15, 2025

കാരണവർ വധക്കേസ്; പ്രതി ഷെറിന്റെ മോചന ഉത്തരവിറങ്ങി

Must read

- Advertisement -

ഭാസ്‌കര കാരണവർ വധക്കേസിലെ പ്രതി ഷെറിന്റെ മോചന ഉത്തരവിറങ്ങി. കണ്ണൂർ സെൻട്രൽ ജയിലിൽ ബോണ്ട് സമർപ്പിച്ചാൽ ഷെറിന് പുറത്തിറങ്ങാം. മന്ത്രിസഭ ശുപാർശ നേരത്തെ ഗവർണർ അംഗീകരിച്ചിരുന്നു. ഷെറിൻ നിലവിൽ 15 ദിവസത്തെ പരോളിൽ ആണ്. പരോൾ കാലാവധി തീരും മുൻപ് ജയിലിൽ ഹാജരായി നടപടി പൂർത്തിയാക്കിയാൽ മതി. ഷെറിൻ അടക്കം 11 പേർക്ക് ശിക്ഷാ ഇളവ് നൽകണമെന്നായിരുന്നു സർക്കാർ ശിപാർശ.

14 വർഷം പൂർത്തിയായതിന് തൊട്ടുപിന്നാലെയാണ് ഷെറിന്റെ മോചനം. ശിക്ഷാകാലയളവിൽ ഇളവ് നൽകി വിട്ടയക്കാനുള്ള മന്ത്രിസഭാ തീരുമാനം സർക്കാർ നേരത്തെ മരവിപ്പിച്ചിരുന്നു. ഷെറിനെ വിട്ടയയ്ക്കുന്നതിൽ ബാഹ്യസമ്മർദമുണ്ടായെന്ന് ആരോപണമുയർന്നതിനാലും മന്ത്രിസഭാ തീരുമാനത്തിനുശേഷം ജയിലിൽ സഹതടവുകാരിയെ കയ്യേറ്റം ചെയ്‌ത കേസിൽ ഇവർ പ്രതിയായതിനാലുമായിരുന്നു അന്നത്തെ പിന്മാറ്റം.

See also  എം.വി. നികേഷ് കുമാര്‍ റിപ്പോര്‍ട്ടര്‍ ചാനലില്‍ നിന്ന് രാജിവെച്ചു.മാധ്യമ പ്രവര്‍ത്തനം അവസാനിപ്പിച്ച് സിപിഎമ്മിലേക്ക്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article