സ്ത്രീകൾക്കായി വരുന്നൂ ഷീ ഹോസ്റ്റലുകൾ.

Written by Web Desk1

Published on:

കൊച്ചി : കൊച്ചിയിലെ സ്ത്രീകൾക്കും സുരക്ഷിത താമസത്തിനായി ഷീ ഹോസ്റ്റലുകൾ ഒരുങ്ങുന്നു. കൊച്ചി വികസന അതോറിറ്റിയുടെ നേതൃത്വത്തിലാണ് ഹോസ്റ്റലുകൾ ഒരുങ്ങുന്നതെന്നു ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. കടവന്ത്ര മാർക്കറ്റിന് പിൻവശത്താണ് ഒരുക്കുന്ന ത് ഷീ ഹോസ്റ്റൽ , അതിന്റെ തറക്കല്ലിടൽ ചടങ്ങ് നിർവഹിക്കുകയായിരുന്നു മന്ത്രി.

ഉന്നത വിദ്യാഭ്യാസ മേഖലയിലും തൊഴിൽ മേഖലയിലും ഉൾപ്പെടെ കേരളീയ സമൂഹത്തിലെ വിവിധ മേഖലകളിൽ സ്ത്രീകളുടെ പങ്കാളിത്തം വർധിക്കുകയാണ്. വിവിധ ആവശ്യങ്ങൾക്കായി നഗരത്തിൽ വന്നുപോകുന്ന സ്ത്രീകൾക്ക് താമസ സൗകര്യം ലഭ്യമാക്കുക പ്രധാനമാണ്. ഷീ ഹോസ്റ്റൽ യാഥാർത്ഥ്യമാകുന്നതോടെ ഇത്തരമൊരു പ്രശ്നത്തിന് പരിഹാരമാകുകയാണ്. മികച്ച രീതിയിൽ പ്രവർത്തിക്കുന്ന കുടുംബശ്രീക്ക് ഷീ ഹോസ്റ്റൽ നടത്തിപ്പ് ഉത്തരവാദിത്തം നൽകണമെന്നും മന്ത്രി പറഞ്ഞു.

മെട്രൊ സ്റ്റേഷനിൽ ജോലിചെയ്യുന്ന ട്രാൻസ്ജെൻഡർ സുഹൃത്തുക്കൾക്ക് ഭദ്രമായ താമസസൗകര്യം ഒരുക്കി നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ ജിസിഡിഎയുടെ നേതൃത്വത്തിൽ നടപ്പിലാക്കണം. സാമൂഹിക നീതി വകുപ്പിന്റെ എല്ലാവിധ പിന്തുണയും നൽകും. അനുയോജ്യമായ വാസസ്ഥലം അവർക്കായി ഒരുക്കണമെന്നും മന്ത്രി പറഞ്ഞു.

Related News

Related News

Leave a Comment