വടകരയില്‍ യുഡിഎഫിനെതിരെ പരാതി നല്‍കി എല്‍ഡിഎഫ്. തങ്ങളുടെ സ്ഥാനാര്‍ഥി കെ.കെ.ശൈലജയെ (KK Sവ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലാണു പ്രചാരണമെന്നാണ് പരാതി.
കോവിഡ് കാലത്തെ പര്‍ച്ചേസുമായി ബന്ധപ്പെട്ടു നുണപ്രചാരണം നടക്കുന്നതായി ശൈലജ നേരത്തേ ആക്ഷേപം ഉന്നയിച്ചിരുന്നു. എന്നാല്‍ ഇടതുമുന്നണിയുടെ പരാതിയില്‍ ശൈലജയ്ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ പ്രചാരണം നടക്കുന്നതായാണു പറയുന്നത്. സ്ത്രീയെന്ന പരിഗണന പോലുമില്ലാതെയാണ് അധിക്ഷേപമെന്നും എല്‍ഡിഎഫ് ആരോപിച്ചു.
ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തു പ്രചരിപ്പിക്കുന്നു. ശൈലജയെയും മുഖ്യമന്ത്രി പിണറായി വിജയനെയും വ്യക്തിപരമായി അപമാനിച്ചുകൊണ്ട് മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ നിരന്തരം സമൂഹമാധ്യമങ്ങളിലൂടെ ഷെയര്‍ ചെയ്യുന്നു. സംസ്‌കാരശൂന്യവും പൊതുസമൂഹത്തില്‍ അപകീര്‍ത്തിപ്പെടുന്നതുമായ ഇത്തരം പോസ്റ്റുകള്‍കള്‍ക്ക് എതിരെ നടപടിയെടുക്കണം. യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിന്റെ അറിവോടെയാണിത്. തിരഞ്ഞെടുപ്പ് കമ്മീഷനാണ് എല്‍ഡിഎഫ് പരാതി നല്‍കിയത്. കൂടാതെ പരാതി മുഖ്യമന്ത്രി, പൊലീസ് മേധാവി, ഐജി, കലക്ടര്‍ എന്നിവര്‍ക്കും നല്‍കി. അപമാനകരമായ ആക്ഷേപങ്ങളില്‍ നിന്നും കോണ്‍ഗ്രസ് പിന്മാറണമെന്നാണ് ആവശ്യം.
ശൈലജ ടീച്ചറുടെ മോര്‍ഫ് ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നു ; പരാതിയുമായി എല്‍ഡിഎഫ്
Written by Taniniram
Published on: