Friday, April 18, 2025

എസ്എഫ്‌ഐക്ക് പുതിയ നേതൃത്വം എം ശിവപ്രസാദ് സംസ്ഥാന പ്രസിഡന്റ്; പി എസ് സഞ്ജീവ് സെക്രട്ടറി

Must read

- Advertisement -

എസ്എഫ്ഐ സംസ്ഥാന പ്രസിഡന്‍റായി എം ശിവപ്രസാദിനെയും സെക്രട്ടറിയായി പി എസ് സഞ്ജീവിനെയും സംസ്ഥാനസമ്മേളനം തെരഞ്ഞെടുത്തു.

എസ്എഫ്ഐ ആലപ്പുഴ ജില്ലാ സെക്രട്ടറിയും ബാലസംഘം സംസ്ഥാന ജോയിൻ്റ് സെക്രട്ടറിയുമായിരുന്നു ശിവപ്രസാദ്. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് ചേപ്പാട് ഡിവിഷനെ പ്രതിനിധീകരിക്കുന്നു. സിപിഐ എം കാർത്തികപ്പള്ളി ഏരിയ കമ്മിറ്റി അംഗവുമാണ്. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന സഞ്ജീവ്നിലവിൽ എസ്എഫ് ഐ കണ്ണൂർ ജില്ലാസെക്രട്ടറിയാണ്. കണ്ണൂർ സർവകലാശാല പാലയാട് ക്യാമ്പസിൽ അവസാന വർഷ എൽ എൽബി വിദ്യാർഥിയാണ്. കണ്ണൂർ എസ് എൻ കോളേജിൽ നിന്ന് ഇക്കണോമിക്സിൽ ബിരുദം നേടി. എസ്എഫ്ഐ പാനൂർ ഏരിയ സെക്രട്ടറി, ജില്ലാ ജോയിൻ്റ് സെക്രട്ടറി, ജില്ലാ പ്രസിഡൻ്റ്, സംസ്ഥാന കമ്മിറ്റി ഓഫീസ് സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. നിലവിൽ സിപിഐ എം പാനൂർ ഏരിയ കമ്മിറ്റിയംഗവും ഡിവൈഎഫ്ഐ പാനൂർ ബ്ലോക്ക് കമ്മിറ്റിയംഗവുമാണ്.

തിരുവനന്തപുരത്ത് നടക്കുന്ന 35ാംമത് എസ്എഫ് ഐ സംസ്ഥാനസമ്മേളനത്തിലാണ് പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തത്.

See also  തൃശൂരിൽ തടിലോറി കയറി ഇറങ്ങി കൊല്ലപ്പെട്ടവർ തൃപ്രയാർ ഏകാദശി കാരണം സ്ഥലം മാറി കിടന്നുറങ്ങിയവർ, വണ്ടിയോടിച്ചത് ലൈസൻസില്ലാത്ത ക്ലീനർ , നാട്ടിക അപകടത്തിൽ ഡ്രൈവറും ക്ലീനറും അറസ്റ്റിൽ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article