- Advertisement -
തൃശൂർ (Thrissur) : കാണിപ്പയ്യൂർ സ്വദേശി രാധാകൃഷ്ണൻ, പെലക്കാട്ട് പയ്യൂർ സ്വദേശി ഷാജൻ എന്നിവരാണ് റോഡിലൂടെ നടന്നു പോവുകയായിരുന്ന യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്. രണ്ട് പേർ പിടിയിലായി. സംഭവത്തിൽ ഒരാളെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു.
ചൂണ്ടൽ ഗുരുവായൂർ റോഡിലൂടെ നടന്നു പോവുകയായിരുന്ന യുവതിയ്‌ക്ക് സമീപം ബൈക്കിലെത്തിയ മൂവർ സംഘം അശ്ലീലമായി സംസാരിക്കുകയും കയറി പിടിക്കാൻ ശ്രമിക്കുകയുമായിരുന്നു. ഇത് കണ്ടെത്തിയ നാട്ടുകാരൻ തടയാൻ ശ്രമിച്ചപ്പോൾ പ്രതികൾ മർദ്ദിച്ചെന്നും പരാതിയുണ്ട്.
തുടർന്ന് കൂടുതൽ ആളുകൾ സ്ഥലത്തെത്തുകയായിരുന്നു. ഇതോടെ കൂട്ടത്തിലെ മൂന്നാമൻ ഓടി രക്ഷപ്പെട്ടു. മറ്റ് രണ്ടു പേരെയും നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.