Thursday, May 22, 2025

ലൈംഗിക അതിക്രമക്കേസ്; സിദ്ദിഖിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

Must read

- Advertisement -

ന്യൂഡൽഹി (Newdelhi) : ബലാത്സംഗ കേസിൽ പ്രതിയായ സിദ്ദിഖി(Sidhiq)ന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് മാറ്റി. അറസ്റ്റിൽ നിന്നും സിദ്ദിഖിന് രണ്ടാഴ്ച സംരക്ഷണം ലഭിക്കും. കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന് മറുപടി നൽകാനും സിദ്ദിഖിന് സമയം അനുവദിച്ചിട്ടുണ്ട്.

സിദ്ദിഖിന് വേണ്ടി ഹാജരായ അഭിഭാഷകനാണ് റിപ്പോർട്ടിന് മറുപടി സമർപ്പിക്കാൻ സമയം ചോദിച്ചത്. കേസിൽ പരാതി നൽകാൻ വൈകിയതിന് കുറിച്ച് ഇന്ന് കോടതിയിൽ വാദം നടന്നു. സിദ്ദിഖ് തെളിവ് നശിപ്പിക്കാൻ ശ്രമിക്കുകയാണെന്നും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും സംസ്ഥാന സർക്കാർ കോടതിയെ ബോധിപ്പിച്ചു. ​അന്വേഷണത്തിന്റെ ഭാഗമായുള്ള മൊബൈൽ ഫോണുകൾ ഉൾപ്പടെയുള്ളവ സിദ്ദിഖ് കൈമാറുന്നില്ലെന്നും സംസ്ഥാന സർക്കാർ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

യുവനടിയെ ബലാൽസംഗം ചെയ്തെന്ന കേസിൽ നടൻ സിദ്ദിഖിന് സെപ്റ്റംബർ 30ന് സുപ്രീം കോടതി താൽക്കാലിക ജാമ്യം അനുവദിച്ചിരുന്നു. കേസ് ഇനി പരിഗണിക്കുന്നതുവരെയാണ് ജാമ്യം. അറസ്റ്റുണ്ടായാൽ വിചാരണക്കോടതി നിർദേശിക്കുന്ന വ്യവസ്ഥകളോടെ ജാമ്യത്തിൽ വിടണമെന്നും കോടതി നിർദേശിച്ചിരുന്നു.

നേരത്തെ പ്രാരംഭ അന്വേഷണത്തിൽ സിദ്ദിഖിനെതിരെ തെളിവുകൾ ലഭിച്ചിരുന്നു​. കൂടുതൽ വിവരങ്ങൾ മനസ്സിലാക്കാൻ കസ്റ്റഡി ആവശ്യമാണെന്ന് പൊലീസ് വാദം. ഇതുമായി ബന്ധപ്പെട്ട് സത്യവാങ്മൂലവും കോടതിയിൽ സമർപ്പിച്ചിരുന്നു.

See also  ബാലയ്ക്ക് ഉപാധികളോടെ ജാമ്യം; മാധ്യമങ്ങളില്‍ പരാതിക്കാരിയെ കുറിച്ച് പ്രതികരിക്കരുതെന്ന് നിർദേശം...
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article