ഒറ്റ മൊബൈൽ ആപ്പിൽ തദ്ദേശ സ്ഥാപനങ്ങളുടെ സേവനങ്ങൾ; കെ സ്മാർട്ട്

Written by Web Desk1

Published on:

തിരുവനന്തപുരം (Thiruvananthapuram) : തദ്ദേശ സ്ഥാപനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന മുഴുവന്‍ സേവനങ്ങളും ഒരൊറ്റ മൊബൈല്‍ ആപ്പി (Mobile app) ലൂടെ ലഭ്യമാവുന്ന രീതിയിൽ സർക്കാർ നടപ്പാക്കിയ കെ സ്മാർ‌ട്ട് (K Smart) പദ്ധതിയിൽ ലഭിച്ച അപേക്ഷകളിൽ 6, 33, 733 എണ്ണം തീര്‍പ്പാക്കി. ആദ്യഘട്ടത്തില്‍ 14 മൊഡ്യൂളുകളായും, രണ്ടാം ഘട്ടത്തില്‍ 9 മൊഡ്യൂളുകളുമായാണ് കെസ്മാര്‍ട്ടിന്‍റെ പ്രവര്‍ത്തനം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

ഇതുവരെ വിവിധ ഇ സേവനങ്ങൾക്കായി കെ സ്മാർട്ടിൽ ലഭിച്ചിട്ടുള്ള അപേക്ഷകളുടെ എണ്ണം 9, 60, 863 ആണ്. ഇതില്‍ 6, 33, 733 അപേക്ഷകള്‍ തീര്‍പ്പാക്കി. 3, 27, 130 അപേക്ഷകള്‍ പരിശോധനാ ഘട്ടത്തിലുമാണ്. നിലവില്‍ ഇതുവരെ വസ്തു നികുതി, കെട്ടിട നിര്‍മാണ നികുതി, ലൈസന്‍സ് ഫീ, സിവില്‍ രജിസ്ട്രേഷന്‍ ഇനത്തില്‍ ആകെ 628. 66 കോടി രൂപയാണ് കെ സ്മാര്‍ട്ട് പദ്ധയിലൂടെ സ്വീകരിക്കപ്പെട്ടിട്ടുള്ളത്. ഫ്രണ്ട് ഓഫീസിലൂടെ 500.66 കോടി രൂപയും, ഔട്ട് ഡോര്‍ കളക്ഷനായി 5.46 കോടി രൂപയും ഇ പേയിലൂടെ 77.03 കോടി രൂപയുടേയും സ്വീകരിച്ചു. പിഒഎസിലൂടെ സ്വീകരിക്കപ്പെട്ടിട്ടുള്ളത് 45.51 കോടി രൂപയാണ്.

ഇതുവരെ ആകെ സമര്‍പ്പിക്കപ്പെട്ട ജനന സര്‍ട്ടിഫിക്കറ്റ് അപേക്ഷകളുടെ എണ്ണം 77, 916 ആണ്. ഇതില്‍ 67176 അപേക്ഷകളില്‍ സര്‍ട്ടിഫിക്കറ്റ് അനുവദിച്ചുകഴിഞ്ഞു. ആകെ ലഭിച്ചിട്ടുള്ള 38384 മരണ സര്‍ട്ടിഫിക്കറ്റ് അപേക്ഷകളില്‍ 30694 എണ്ണമാണ് സര്‍ട്ടിഫിക്കറ്റ് അനുവദിച്ചിട്ടുള്ളത്. ഇതുവരെ ആകെ സമര്‍പ്പിക്കപ്പെട്ടിട്ടുള്ള വിവാഹ സര്‍ട്ടിഫിക്കറ്റ് അപേക്ഷകളുടെ എണ്ണം 29073 ആണ്. ഇതില്‍ 12826 അപേക്ഷകളില്‍ ഇതിനോടകം സര്‍ട്ടിഫിക്കറ്റ് അനുവദിച്ചു.

മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ പ്രകാരം കച്ചവടക്കാര്‍ക്കും വ്യവസായികള്‍ക്കും പുതിയ ലൈസന്‍സ് ഇഷ്യൂ ചെയ്തിട്ടുള്ളത് 5459 അപേക്ഷകളിലാണ്. പുതുക്കിയത് 65354 അപേക്ഷകളും. വസ്തുനികുതി ഇനത്തില്‍ ഇതുവരെയുള്ള ആകെ വരവ് 328.45 കോടി രൂപയാണ്. ലോ റിസ്‌ക് കാറ്റഗറി കെട്ടിടങ്ങള്‍ക്ക് അനുവദിക്കപ്പെട്ട പെര്‍മിറ്റുകളുടെ എണ്ണം 5066 ആണ്. ഇ-ഓഫീസ് സിസ്റ്റത്തിന് സമാനമാണ് കെ സ്മാര്‍ടിന്‍റെ ഫയല്‍ മാനേജ്മെന്‍റ് സംവിധാനവും. ഇ ഫയല്‍ സംവിധാനത്തിലൂടെ ഓഫീസുകളില്‍ നേരിട്ടുചെല്ലാതെ പൗരന് അപേക്ഷകള്‍ സമര്‍പ്പിക്കാം. അപേക്ഷയുടെ സ്റ്റാറ്റസ് പരിശോധിക്കുവാനും അപേക്ഷകന് സാധിക്കും.

കെ സ്മാര്‍ട്ട് ആപ്പിലൂടെയും https://ksmart.lsgkerala.gov.in/ui/web-portal എന്ന കെ സ്മാര്‍ട്ട് വെബ് പോര്‍ട്ടിലിലൂടെയും സേവനങ്ങൾ ഉപയോഗപ്പെടുത്താം.

See also  വിദ്യാർത്ഥിനിയുടെ ആത്മഹത്യ ദൗർഭാഗ്യകരം; പ്രതികരണവുമായി വിദ്യഭ്യാസ മന്ത്രി

Related News

Related News

Leave a Comment