വേറിട്ട പ്രതിഷേധം; ഭാര്യയോടൊപ്പം വൈദ്യുതി ഓഫീസിനുള്ളിൽ കിടന്നുറങ്ങി….

Written by Web Desk1

Published on:

കൊച്ചി (Kochi) : രാത്രികാലങ്ങളിൽ വീട്ടിൽ സ്ഥിരമായി കറന്റി (Steady electricity at home at night) ല്ലാതെയായാൽ എന്ത് ചെയ്യും ? ഉറക്കം മറ്റെങ്ങോട്ടെങ്കിലും മാറ്റുക തന്നെ. അതു തന്നെയാണ് പരമേശ്വരനും ചെയ്തത് . പക്ഷെ ഉറങ്ങാൻ കണ്ടെത്തിയത് ഇലക്ട്രിസിറ്റി ഓഫീസാ (Electricity Office) ണെന്ന് മാത്രം .

പാലാരിവട്ടം വൈദ്യുതി ഓഫീസി (Palarivattam Electricity Office)ലായിരുന്നു പരമേശ്വരന്റെ വേറിട്ട പ്രതിഷേധം. രാത്രിയായാൽ വീട്ടിൽ കറന്റില്ല. പരാതി പറഞ്ഞു മടുത്തു. അത്യുഷ്ണം സഹിക്കാനാകാതെയാണ് പരമേശ്വരനും ഭാര്യയും വൈദ്യുതി ഓഫീസിലെത്തി കിടന്നുറങ്ങി പ്രതിഷേധിച്ചത്. രാത്രിയിൽ വൈദ്യുതി ഓഫീസിലെത്തിയ പരമേശ്വരന്റെ കൈയ്യിൽ ഒരു പായയും തലയിണയും ഉണ്ടായിരുന്നുവെങ്കിലും പരമേശ്വരന്റെ ഉദ്ദേശ്യമെന്താണെന്ന് ‌ആർക്കും ആദ്യം മനസ്സിലായില്ല. പായ നിലത്തുവിരിച്ച പരമേശ്വരൻ രോഗിയായ ഭാര്യ ചന്ദ്രകലയെ അവിടെ കിടത്തി. തൊട്ടടുത്ത് പരമേശ്വരനും കിടന്നു

ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജീവനക്കാർ തടസ്സങ്ങൾ പറഞ്ഞെങ്കിലും പരമേശ്വരൻ പിന്മാറിയില്ല. ‘‘വീട്ടിൽ കിടന്നുറങ്ങാൻ നിവർത്തിയില്ല, ഇവിടെ കറന്റുള്ളപ്പോൾ ഹൃദ്രോഗിയായ എന്റെ ഭാര്യ ഇവിടെ കിടന്നു ഉറങ്ങട്ടെ.’’– എന്നായിരുന്നു പരമേശ്വരൻ അധികൃതരോട് പറഞ്ഞത്. പാലാരിവട്ടം പൊലീസ് സ്ഥലത്തെത്തി എങ്കിലും ബലപ്രയോഗത്തിലൂടെ പരമേശ്വരനെയും ഭാര്യയെയും അവിടെനിന്നു മാറ്റാൻ മുതിർന്നില്ല.

പരമേശ്വരനും ഭാര്യയ്‌ക്കും പിന്തുണയുമായി നാട്ടുകാരും എത്തിയതോടെ പ്രശ്നപരിഹാരത്തിനുള്ള ശ്രമം ഊർജിതമായി. ഒടുവിൽ പുലർച്ചെ മൂന്നു മണിയോടെ പോണേക്കര പ്രദേശത്തെ തടസ്സം പരിഹരിച്ചതോടെയാണ് രോഗിയായ ഭാര്യയെയും കൂട്ടി പരമേശ്വരൻ വീട്ടിലേക്കു മടങ്ങിയത്.

See also  നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കം …

Related News

Related News

Leave a Comment