തിരുവനന്തപുരം: രാജ്ഭവന്റെ {Raj Bhavan )യും ഗവർണറു (Governor) ടെയും സുരക്ഷ ഇനി സിആർപിഎഫി (CRPF ) ന്.. സുരക്ഷയ്‌ക്കായി സിആർപിഎഫിനെ നിയോഗിച്ചുകൊണ്ടുള്ള ഉത്തരവ് കേന്ദ്രസർക്കാർ സംസ്ഥാനത്തിന് കൈമാറി. സിആർപിഎഫിന്റെ ഇസഡ് പ്ലസ് സുരക്ഷയാണ് ഗവർണർക്ക് ഒരുക്കുന്നത്.
രാജ്ഭവന്റെ സുരക്ഷയ്‌ക്ക് പോലീസും- സിആർപിഎഫും ഉള്‍പ്പെടുന്ന സംഘമായിരിക്കും ഉണ്ടാകുന്നത്. പള്ളിപ്പുറം സിആർപിഎഫ് ക്യാമ്പിൽ നിന്നുള്ള 30 അംഗ സംഘമാണ് രാജ്ഭവന്റെ സുരക്ഷയ്‌ക്കെത്തുന്നത്. പ്രധാന ഗേറ്റിന് മുന്നിലാണ് കേരളാ പോലീസിനൊപ്പം സിആർപിഎഫ് ഉദ്യോഗസ്ഥരെയും വിന്യസിക്കുക.
ഗവർണർക്ക് നേരെ തുടർച്ചയായി ഉണ്ടാകുന്ന അതിക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് രാജ്ഭവന്റെയും ഗവർണറുടെയും സുരക്ഷ വർദ്ധിപ്പിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചത്. കൊല്ലം നിലമേലിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നേരെ എസ്എഫ്‌ഐ ഗുണ്ടകൾ ആക്രമണം അഴിച്ചുവിട്ടതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ ഇടപെടലുണ്ടായത്.