തിരുവനന്തപുരം (Thiruvananthapuram) : സംസ്ഥാനത്തെ വിവിധ ജില്ലകളിൽ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിനിടെ സംഘർഷം. മുഖ്യമന്ത്രി രാജിവയ്ക്കണം, ആരോപണങ്ങൾ നേരിടുന്ന ഉദ്യോഗസ്ഥർക്കെതിരെ വിശദമായ അന്വേഷണം നടത്തണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് യൂത്ത് കോൺഗ്രസിന്റെ മാർച്ച്.
തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചില്‍ യുഡിഎഫ് കൺവീനർ എം എം ഹസൻ സംസാരിക്കുന്നതിനിടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകർ പിരിഞ്ഞുപോകാത്തതിനെ തുടർന്ന് പൊലീസ് നാല് റൗണ്ട് ജലപീരങ്കി പ്രയോഗിച്ചു. പൊലീസ് ബാരിക്കേഡ് മറിച്ചിടാന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ ശ്രമിച്ചതോടെ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പൊലീസ് വാഹനത്തിന് നേരെയും പ്രവർത്തകർ ആക്രമണം നടത്തി. ഇതിനിടെ സെക്രട്ടേറിയറ്റ് മതില്‍ ചാടി കടക്കാന്‍ ശ്രമിച്ച വനിത പ്രവർത്തകരെയും പൊലീസ് തടഞ്ഞു.
അതേസമയം പത്തനംതിട്ടയിൽ എസ്പി ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. എസ്പി ഓഫീസിലേക്ക് നടത്തിയ മാർച്ച് അവസാനിച്ച ശേഷം പ്രവർത്തകർ കെഎസ്ആർടിസി സ്റ്റാന്റിന് മുന്നിലെ റോഡ് ഉപരോധിച്ചു. റോഡിൽ കുത്തിയിരിപ്പ് സമരം നടത്തുകയായിരുന്ന പ്രവർത്തകരെ ബലം പ്രയോഗിച്ച് മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് ഇരു സംഘങ്ങളും തമ്മിൽ വാക്കേറ്റമുണ്ടായത്. ഇതിന് പിന്നാലെ പൊലീസ് പ്രവർത്തകരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കാനുള്ള ശ്രമവും നടത്തി. വനിത പൊലീസെത്തി വനിത പ്രവർത്തകരെയും അറസ്റ്റ് ചെയ്ത് നീക്കി. പത്തനംതിട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ മൂന്ന് വാഹനങ്ങളിലായി പ്രധാന പ്രവർത്തകരെ ഉൾപ്പെടെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിൽ എത്തിച്ചു. മാർച്ച് ബാരിക്കേഡ് വെച്ച് തടയാൻ പൊലീസ് ശ്രമിച്ചിരുന്നു.
അതേസമയം സമരം സർക്കാരിനെ അട്ടിമറിക്കാനല്ലെന്നും സൽപ്പേരുണ്ടായിരുന്ന പൊലീസിൻ്റ അഭിമാനം സംരക്ഷിക്കാനാണെന്നും മാത്യു കുഴൽനാടൻ എംഎൽഎ പത്തനംതിട്ടയില്‍ സംസാരിക്കവെ പറഞ്ഞു. കാക്കിക്കുള്ള ബഹുമാനമാണ് നാട്ടുകാർ തരുന്നത്. ഉഗ്രപ്രതാപികളായ ആഭ്യന്തര മന്ത്രിമാർ കേരളത്തിൽ ഉണ്ടായിട്ടുണ്ട്. പൊലീസിൻ്റെ അഭിമാനം വീണ്ടെടുക്കേണ്ടത് ഓരോ പൗരൻ്റെയും കടമയാണ്. മുഖ്യമന്ത്രി തന്നെ കൊള്ളയ്ക്ക് കൂട്ട് നിൽക്കുമ്പോൾ പിന്നെ തങ്ങളെന്തിന് മാറി നിൽക്കണമെന്ന് പൊലീസ് മേലാളൻമാരും ചിന്തിക്കുന്നു. പൊലീസിനെതിരെ ഉയർന്ന ആരോപണത്തിൽ ജുഡിഷ്യൽ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മാഫിയ സംരക്ഷനായി പ്രവർത്തിക്കുന്ന മുഖ്യമന്ത്രി രാജിവയ്ക്കുക, മുഖ്യമന്ത്രിയുടെ ഓഫിസിലെ ക്രിമിനലുകളെ പുറത്താക്കുക, കേസന്വേഷണം സിബിഐയ്ക്ക് വിടുക എന്നീ ആവശ്യങ്ങൾ ഉയർത്തിയാണ് മാർച്ച്. കെപിസിസിയുടെ ആഭിമുഖ്യത്തിൽ ആയിരത്തോളം പ്രവർത്തകരെ സംഘടിപ്പിച്ച് പ്രതിഷേധം നടത്താനാണ് കോണ്‍ഗ്രസ് തീരുമാനം.
Youth CongressPathanamthittaPinarayi VijayanLatest News
Related Stories
മുകേഷിന്റെ രാജി; യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം, മാധ്യമപ്രവർത്തകർക്കും പരിക്ക്
മുകേഷിന്റെ രാജി; യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം, മാധ്യമപ്രവർത്തകർക്കും പരിക്ക്
റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്
31 Aug 2024
സുജിത് ദാസ് ഐപിഎസിനെതിരെ അന്വേഷണം വേണം; പരാതി നൽകി മലപ്പുറം ജില്ലാ യൂത്ത് കോൺഗ്രസ്
സുജിത് ദാസ് ഐപിഎസിനെതിരെ അന്വേഷണം വേണം; പരാതി നൽകി മലപ്പുറം ജില്ലാ യൂത്ത് കോൺഗ്രസ്
റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്
31 Aug 2024
മുകേഷിന്റെ വസതിയിലേക്ക് യൂത്ത് കോൺഗ്രസും മഹിളാ കോൺഗ്രസും നടത്തിയ മാർച്ചിൽ സംഘർഷം
മുകേഷിന്റെ വസതിയിലേക്ക് യൂത്ത് കോൺഗ്രസും മഹിളാ കോൺഗ്രസും നടത്തിയ മാർച്ചിൽ സംഘർഷം
റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്
29 Aug 2024
പാലക്കാട് യൂത്ത് കോണ്‍ഗ്രസിൽ തർക്കം; ഉപതിരഞ്ഞെടുപ്പ് ചർച്ചയ്ക്ക് ഗ്രൂപ്പ് യോഗം വിളിച്ചെന്ന് പരാതി
പാലക്കാട് യൂത്ത് കോണ്‍ഗ്രസിൽ തർക്കം; ഉപതിരഞ്ഞെടുപ്പ് ചർച്ചയ്ക്ക് ഗ്രൂപ്പ് യോഗം വിളിച്ചെന്ന് പരാതി
റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്
28 Aug 2024
Kerala