മലപ്പുറം: എസ്ഡിപിഐയുമായി ബന്ധപ്പെട്ട് ഇഡി നടത്തുന്നത് രാജ്യവ്യാപക റെയ്ഡ്. ഡല്‍ഹിയിലെ ദേശീയ ആസ്ഥാനത്ത് അടക്കം 14 ഇടങ്ങളിലാണ് പരിശോധന നടക്കുന്നത്. അതീവ രഹസ്യമായിട്ടായിരുന്നു പരിശോധനകള്‍. കേരളത്തില്‍ മലപ്പുറത്ത് ഉള്‍പ്പെടെ മൂന്നിടത്താണ് പരിശോധന. കനത്ത സുരക്ഷാ വിന്യാസത്തിലാണ് റെയ്ഡ്. പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ മുമ്പ് കേന്ദ്ര ഏജന്‍സി പരിശോധനയ്ക്ക് എത്തിയപ്പോള്‍ വലിയ ചെറുത്തു നില്‍പ്പുണ്ടായി. എന്നാല്‍ ഇത്തരം പ്രശ്നങ്ങളൊന്നും ഇപ്പോഴില്ല. എല്ലായിടത്തും റെയ്ഡ് സമാധാന പരമായി നടത്താന്‍ ഇഡിയ്ക്കായി. ഉടന്‍ എസ് ഡി പി ഐയെ നിരോധിക്കാനും സാധ്യതയുണ്ട്.
എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം.കെ.ഫൈസിയുടെ അറസ്റ്റിന് പിന്നാലെയാണ് ഇഡി നടപടികള്‍. എസ്ഡിപിഐയുടെ സാമ്പത്തിക ഇടപാട് നിയന്ത്രിക്കുന്നത് നിരോധിത സംഘടനയായ പിഎഫ്‌ഐ ആണെന്നാണ് ഇഡി ആരോപിക്കുന്നത്. എസ്ഡിപിഐക്കായി തെരഞ്ഞെടുപ്പ് ഫണ്ട് നല്‍കുന്നത് പോപ്പുലര്‍ ഫ്രണ്ടില്‍ നിന്നാണ്. എസ്ഡിപിഐ സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നത് പിഎഫ്‌ഐ ആണ്. ആന്തരികമായി ഒരു ഇസ്ലാമിക പ്രസ്ഥാനമായും ബാഹ്യമായി സാമൂഹിക പ്രസ്ഥാനമായും ഇവര്‍ പ്രവര്‍ത്തിക്കുന്നതായും ഇഡി വ്യക്തമാക്കിയിരുന്നു. കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ അടുത്തിടെ തിരുവനന്തപുരത്ത് എസ് ഡി പി ഐ വിജയിച്ചു. ഇതോടെയാണ് എസ് ഡി പി ഐ വീണ്ടും ശക്തമായി എത്തുന്നുവെന്ന് കേന്ദ്രം തിരിച്ചറിയുന്നത്. ഈ സാഹചര്യത്തിലാണ് നടപടികള്‍.