Monday, July 28, 2025

പി വി അന്‍വറിന് ചിഹ്നമായി കത്രിക…

Must read

- Advertisement -

നിലമ്പൂര്‍ (Nilambur) : നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിക്കുന്ന പി വി അന്‍വറിന് കത്രിക ചിഹ്നം തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചു. (The Election Commission has granted the scissors symbol to PV Anwar, who is contesting as an independent in the Nilambur by-election.) തിരഞ്ഞെടുപ്പ് പത്രികക്കൊപ്പം മൂന്ന് ചിഹ്നങ്ങളായിരുന്നു അന്‍വര്‍ ആവശ്യപ്പെട്ടത്.

ഒന്നാമതായി ഓട്ടോറിക്ഷയും രണ്ടാമതായി കത്രികയും മൂന്നാമതായി കപ്പും സോസറുമാണ് അപേക്ഷിച്ചത്. ഇതില്‍ രണ്ടാമത്തെ ചിഹ്നം അനുവദിക്കുകയായിരുന്നു. കഴിഞ്ഞ തവണ ഓട്ടോറിക്ഷ ചിഹ്നത്തിലായിരുന്നു അന്‍വര്‍ നിലമ്പൂരില്‍ മത്സരിച്ച് ജയിച്ചത്. കത്രിക ചിഹ്നത്തിൽ എൽ ഡി എഫ് സ്ഥാനാർഥിയായി നേരത്തേയും അൻവർ ജനവിധി തേടിയിരുന്നു.

See also  സംവിധായകൻ ഹരികുമാർ അന്തരിച്ചു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article