Tuesday, October 28, 2025

സ്കൂൾ കായികമേളയ്ക്ക് ഇന്ന് പരിസമാപ്തി; സ്വർണക്കപ്പ് ആർക്ക്?

Must read

തിരുവനന്തപുരം (Thiruvananthapuram) : അറുപത്തി ഏഴാമത് സംസ്ഥാന സ്‌കൂൾ കായികമേളയുടെ സമാപനം ഇന്ന്. തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് രണ്ടരയോടെ സമാപന ചടങ്ങുകൾ നടത്തപ്പെടും. (The 67th State School Sports Festival concludes today. The closing ceremonies will be held at the Thiruvananthapuram University Stadium at 2:30 pm.) ഓവറോൾ ചാമ്പ്യൻമാർ ക്കുള്ള മുഖ്യമന്ത്രിയുടെ സ്വർണക്കപ്പ് കൈമാറിയ ശേഷം കായിക മേളയുടെ കൊടി താഴ്ത്തുകയും ദീപശിഖ അണയ്ക്കുകയും ചെയ്യും.

തിരുവനന്തപുരം ജില്ല തുടർച്ചയായ രണ്ടാം തവണയും ഓവറോൾ ചാമ്പ്യൻഷിപ്പ് ഉറപ്പാക്കി. ഓവറോൾ ചാമ്പ്യൻഷിപ്പിൽ 202 സ്വർണം ഉൾപ്പെടെ 1810 പോയിന്റുമായി തിരുവനന്തപുരമാണ് ഒന്നാം സ്ഥാനത്ത്. തൃശൂർ 90 സ്വർണം ഉൾപ്പെടെ 871 പോയിന്റുമായി രണ്ടാമതുണ്ട്‌.

അത്‌ലറ്റിക്‌സ്‌ കിരീടത്തിനായി മലപ്പുറവും പാലക്കാടും പോരാട്ടത്തിലാണ്. അവസാന ദിവസത്തെ പതിനാറ് ഫൈനലുകൾ ശേഷിക്കേ നിലവിലെ ചാമ്പ്യൻമാരായ മലപ്പുറമാണ് 190 പോയിന്‍റുമായി ഒന്നാംസ്ഥാനത്ത്. 167 പോയിന്‍റുമായി പാലക്കാട് രണ്ടാം സ്ഥാനത്തുണ്ട്. സ്കൂളുകളിൽ മലപ്പുറം ഐഡിയൽ കടകശേരിയാണ് മുന്നിൽ.

പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിക്കുന്ന സമാപന ചടങ്ങിൽ മന്ത്രിമാരായ വീണാ ജോർജ്, സജി ചെറിയാൻ, ജി ആർ അനിൽ എന്നിവർ സംസാരിക്കും. മേയർ ആര്യ രാജേന്ദ്രൻ, ആന്റണി രാജു എംഎൽഎ, ഒളിമ്പ്യൻ പി ആർ ശ്രീജേഷ്, പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി കെ വാസുകി, ഡയറക്ടർ എൻ എസ് കെ ഉമേഷ്, ജില്ലാ കളക്ടർ അനുകുമാരി എന്നിവരും പങ്കെടുക്കും.

ഒളിമ്പിക്സ് മാതൃകയിൽ നടത്തിയ സംസ്ഥാന സ്‌കൂൾ കായികമേള ഒക്ടോബർ 21 നാണ് ആരഭിച്ചത്. യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് മേള ഉദ്ഘാടനം ചെയ്തത്.

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article