- Advertisement -
മൂന്നാംഘട്ട ക്ലസ്റ്റര്‍ യോഗങ്ങള്‍ നടക്കുന്നതിനാല്‍ ജനുവരി 27 ന് സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ക്ലസ്റ്റര്‍ യോഗം നടക്കുന്ന ദിവസം ഒന്നാം ക്ലാസ് മുതല്‍ 10-ാം ക്ലാസ് വരെയുള്ള ക്ലാസ്സുകള്‍ക്ക് അവധിയായിരിക്കും. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ നിന്നായി എല്‍ പി തലത്തില്‍ 51,515 അധ്യാപകരും യുപിതലത്തില്‍ 40,036 അധ്യാപകരും ഹൈസ്‌കൂള്‍ തലത്തില്‍ 42,989 അധ്യാപകരുമാണ് ക്ലസ്റ്റര്‍ പരിശീലനത്തില്‍ പങ്കെടുക്കുന്നത്. അവധി സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവ് പുറത്തിറക്കി.