സ്കൂൾ കലോത്സവം; കലാകിരീടത്തിനായി കണ്ണൂരും തൃശ്ശൂരും കോഴിക്കോടും പോരാട്ടത്തിൽ…

Written by Web Desk1

Published on:

തിരുവനന്തപുരം (Thiruvananthapuram) : 63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ രണ്ടാം ദിവസത്തെ മത്സരങ്ങൾ പൂ‍ർത്തിയാകുമ്പോൾ കലാകിരീടത്തിനായി പോരാട്ടം മുറുകുന്നു. (As the second day of the 63rd State School Arts Festival draws to a close, the battle for the art crown is heating up.) കലാകിരീടത്തിനായി കണ്ണൂരും തൃശ്ശൂരും കോഴിക്കോടും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് പാലക്കാടും തൊട്ട് പിന്നിലുണ്ട്. ആകെയുള്ള 249 മത്സരങ്ങളിൽ 118 എണ്ണം പൂ‍ർത്തിയാകുമ്പോൾ 449 പോയിൻ്റുമായി കണ്ണൂർ ജില്ലയാണ് ഒന്നാമത്. ഒരു പോയിൻ്റ് മാത്രം വ്യത്യാസത്തിൽ തൃശ്ശൂരാണ് രണ്ടാമത്. 446 പോയിൻ്റുമായി കോഴിക്കോട് മൂന്നാം സ്ഥാനത്തുണ്ട്. 440 പോയിൻ്റുമായി പാലക്കാട് നാലാമതുണ്ട്.

സ്കൂളുകളിൽ 65 പോയിൻ്റുമായി തിരുവനന്തപുരത്തെ കാർമൽ ഹയർ സെക്കൻഡറി സ്കൂൾ വഴുതക്കാടാണ് ഒന്നാമത്. 60 പോയിൻ്റുമായി പത്തനംതിട്ട ജില്ലയിലെ എസ് വി ജി വി എച്ച് എസ് കിടങ്ങന്നൂരും പാലക്കാര്‍ ജില്ലയിലെ ബി എസ് എസ് ഗുരുകുലം ഹയര്‍സെക്കന്‍ഡറി സ്‌കൂളുമാണ് രണ്ടാമത്. 56 പോയിന്റുമായി സെന്റ് തെരേസാസ് എ ഐ എച്ച് എസ് എസ് കണ്ണൂര്‍ മൂന്നാമതുമാണ്.

ഹൈസ്കൂൾ ജനറൽ വിഭാ​ഗത്തിൽ 42 മത്സരഇനങ്ങൾ പൂർത്തിയായപ്പോൾ ഹയർ സെക്കണ്ടറി ജനറൽ വിഭാ​ഗത്തിൽ 52 മത്സര ഇനങ്ങൾ പൂ‍ർത്തിയായി. ഹൈസ്കൂ​ൾ അറബിക് വിഭാ​ഗത്തിൽ 12 മത്സര ഇനങ്ങളും ഹൈസ്കൂൾ സംസ്കൃത വിഭാ​ഗത്തിൽ 12 ഇനങ്ങളുമാണ് ഇതിനകം പൂർത്തിയായിരിക്കുന്നത്.

മൂന്നാം ദിവസമായ ഇന്ന് തിരുവാതിരകളിയും, കേരള നടനവും, നാടകവും, കോൽക്കളിയും, മിമിക്രിയും, കഥകളിയും, മലപ്പുലയ ആട്ടവുമെല്ലാം വേദിയിലെത്തും.

See also  വാഹന പുക പരിശോധന, ഇനി ആപ്പിലൂടെ വിവരങ്ങളറിയാം

Leave a Comment