Friday, August 22, 2025

കോണ്‍ഗ്രസ് നേതാവിനെതിരെ ആരോപണം ഉന്നയിച്ച യുവനടിക്ക് പിന്തുണയുമായി സരിത എസ് നായര്‍, ധൈര്യമായിരിക്കൂ, ഒപ്പമുണ്ട്

Must read

- Advertisement -

കോണ്‍ഗ്രസ് നേതാവില്‍ നിന്ന് ദുരനുഭവം ഉണ്ടായത് തുറന്ന് പറഞ്ഞ യുവനടി റിനി ആന്‍ ജോര്‍ജിന് പിന്തുണയുമായി സരിത എസ് നായര്‍.ആരേലും അവരുടെ ഈ തരം അനുഭവങ്ങള്‍ തുറന്നു പറഞ്ഞാല്‍ അവര്‍ക്ക് അഭിസാരിക എന്ന പട്ടം ചാര്‍ത്തി കിട്ടും. തുറന്നു പറഞ്ഞതിന്റെ പേരില്‍ സരിത 2.0 ചാര്‍ത്തി കിട്ടിയിട്ടുണ്ട് എന്ന് മനസിലാകുന്നു എന്നാണ് സരിത ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. പറയുന്നവര്‍ പറയട്ടെ..നേരിടുക..പോരാടുക. ഒരു മാധ്യമ പ്രവര്‍ത്തകയ്ക്ക് ഇതൊന്നും ആരും പറഞ്ഞു തരേണ്ട കാര്യമില്ല എന്ന് അറിയാം. എന്നും ഒപ്പം ഉണ്ടാകുമെന്നും ഫെയ്സ്ബുക്ക് പോസ്റ്റില്‍ സരിത പറയുന്നു.

സരിതയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

WHO CARES …ആരോടാണ് പരാതി പറയേണ്ടത്?? ഈ വ്യക്തിയെക്കാൾ ഈ ബിസിനസ് കൊണ്ടുനടക്കുന്ന..അല്ലേൽ നടന്ന ..ചിലന്തി വല നെയ്തു ഇരയെ കൂട്ടിലാക്കുന്ന…അല്ലേൽ മറ്റൊരു ചെന്നായക്ക് ഇട്ടു കൊടുക്കുന്ന മുതിർന്ന നേതാക്കളോട് ??? Who Cares????ഇതൊക്കെ താണ്ടി വന്നു …നേരറിയാൻ സിബിഐ വന്നു…എന്നിട്ട് …???? ശേഷം ഒരു കഥയാണ്.. ..അതു പിന്നെ പറയാം.ആരേലും അവരുടെ ഈ തരം അനുഭവങ്ങൾ തുറന്നു പറഞ്ഞാല് അവർക്ക് അഭിസാരിക എന്ന പട്ടം ചാർത്തി കിട്ടും..ഞാൻ 12 വർഷമായി കേൾക്കുന്ന …ഫേസ് ചെയ്യുന്ന ഒരു വാക്ക് ആണ് അതു..ഇത് ചാർത്തി തന്നവർ എങ്ങനെ ഒക്കെ ശ്രമിച്ചിട്ടും ഞാൻ ജീവിക്കുന്നത് ഈ പറഞ്ഞ അഭിസാരിക ആയി അല്ല…മരിക്കുന്നതും ഇപ്പൊൾ എങ്ങനെ അങ്ങനെ തന്നെ ആയിരിക്കും. . എന്നോട് സംസരിക്കുന്നവർക്ക് എന്നെ നന്നായി അറിയാം എൻ്റെ ജീവിതം എന്താണെന്ന്..ഈ ചികിത്സക്കിടയിലും ആര് എന്ത് പറഞ്ഞാലും അവസാനം സരിത എന്ന പേരുകാരിയെ വലിച്ചിട്ട് കൊല്ലുന്നത് ആണ് തന്ത്രം…കാണുകയും കേൾക്കുകയും ചെയ്യുന്നത് കാണുന്നു .അതുകൊണ്ട് പറഞ്ഞു പോയി എന്നെ ഉള്ളൂ…തുറന്നു പറഞ്ഞത് കൊണ്ട് സരിത 2.O പട്ടം ചാർത്തി കിട്ടിയിട്ടുണ്ടെന്നു മനസ്സിലാക്കുന്നു.. പറയുന്നവർ പറയട്ടെ..നേരിടുക..പോരാടുകഒരു മാധ്യമ പ്രവർത്തകയ്ക്ക് ഇതൊന്നും ആരും പറഞ്ഞു തരേണ്ട കാര്യമില്ല എന്ന് അറിയാം.എന്നും ഒപ്പം…

See also  ആശാൻ മനുഷ്യമനസ്സിന്റെ കവി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article