പാലക്കാട്: ഓപ്പറേഷന്‍ താമരയ്ക്ക് പകരമായി കോണ്‍ഗ്രസിന് ഓപ്പറേഷന്‍ ഹസ്ത. സന്ദീപ് വാരിയരെ കോണ്‍ഗ്രസിലേക്ക് എത്തിച്ച രഹസ്യം വെളിപ്പെടുകയാണ്.സന്ദീപ് വാരിയരെ കോണ്‍ഗ്രസിലേക്ക് എത്തിച്ച ചര്‍ച്ചകളുടെ ഇടനിലക്കാരന്‍ ഹരിഗോവിന്ദനായിരുന്നു. അധ്യാപക സംഘടനാ നേതാവ്. ഇക്കാര്യം കോണ്‍ഗ്രസ് നേതൃത്വവും വിശദീകരിച്ചിരുന്നു. ബെന്നി ബെഹന്നാനും ഹരിഗോവിന്ദനുമാണ് ആ അംഗീകാരം കോണ്‍ഗ്രസ് നല്‍കിയത്. പിന്നാലെയാണ് ഹരിഗോവിന്ദന്‍ സംഭവം പറയുന്നത്.
ചര്‍ച്ച ആരംഭിച്ചത് ബുധനാഴ്ച രാത്രിയായിരുന്നു.ജയകൃഷ്ണന്‍ മാസ്റ്ററെ ക്ലാസ് മുറിയില്‍ വെട്ടിക്കൊന്ന സിപിഎമ്മിലേക്ക് സന്ദീപിന് എങ്ങനെ പോകാന്‍ കഴിയുമെന്ന ചോദ്യം ഈ നീക്കത്തില്‍ നിര്‍ണ്ണായകമാണ്. ആ ചോദ്യം സന്ദീപിനെ വിഷമിപ്പിച്ചുവെന്ന് ഹരിഗോവിന്ദന്‍ പറയുന്നു. സന്ദീപ് ചോദിക്കുന്നത് പാര്‍ട്ടി നല്‍കണം. മുഖ്യമന്ത്രിയുടെ അടുത്തേക്ക് സന്ദീപിനെ കൊണ്ടുപോകാനായിരുന്നു സിപിഎം പദ്ധതി. അദ്ദേഹവുമായി ചര്‍ച്ച നടത്തിയ ശേഷം സന്ദീപിന്റെ സിപിഎം പ്രവേശനം എന്നായിരുന്നു അവരുടെ തീരുമാനം. അതാണ് പൊളിച്ചതെന്ന് ഹരിഗോവിന്ദന്‍ പറയുന്നു. ബിജെപിയുടെ ഓപ്പറേഷന്‍ കമലിനു പകരമായി ഓപ്പറേഷന്‍ ഹസ്ത എന്നാണ് വിശദീകരിക്കുന്നത്.
സിപിഎമ്മിലേക്ക് പോകാമെന്ന് പറഞ്ഞില്ലെങ്കിലും സിപിഎം നേതാക്കളുമായി അദ്ദേഹം സംസാരിച്ചിരുന്നു. ജയകൃഷ്ണന്‍ മാസ്റ്ററെ ക്ലാസ് മുറിയില്‍ വെട്ടിക്കൊന്ന സിപിഎമ്മിലേക്ക് സന്ദീപിന് എങ്ങനെ പോകാന്‍ കഴിയുമെന്ന് ഞാന്‍ ചോദിച്ചു. അധ്യാപകന്‍ എന്ന നിലയ്ക്ക് എനിക്കത് ഉള്‍ക്കൊള്ളാന്‍ കഴിയില്ല. സന്ദീപ് തന്നെ ചിന്തിക്കണമെന്ന് ഞാന്‍ പറഞ്ഞു. ആ ചോദ്യം അദ്ദേഹത്തെ വളരെ വിഷമിപ്പിച്ചു. അങ്ങനെയാണ് സിപിഎം നേതാക്കളുമായുള്ള സംസാരത്തില്‍ നിന്നും അദ്ദേഹം പിന്മാറിയതെന്ന് ഹരിഗോവിന്ദന്‍ പറയുന്നു. ബുധനാഴ്ച രാത്രിയാണ് ആദ്യ ചര്‍ച്ച നടന്നത്. മാരത്തോണ്‍ ചര്‍ച്ചകളായിരുന്നു. ശനിയാഴ്ച രാവിലെ സന്ദീപ് കോണ്‍ഗ്രസിലേക്കെത്തിയെന്നും പറയുന്നു