മുസ്ലീംലീഗിനെതിരെയും സമസ്തക്കെതിരെയും ബിജെപി സംസ്ഥാന സമിതി അംഗം സന്ദീപ് വാര്യര്‍. കേരളത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച നടത്തുന്നതിനെതിരെ മുസ്ലീംലീഗും സമസ്തയും രംഗത്ത് വന്നിരുന്നു. വെള്ളിയാഴ്ച നടത്തുന്നത് വിശ്വാസികള്‍ക്ക് ആശങ്കയുണ്ടാക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഇതിനെതിരിയാണ് സന്ദീപ് വാര്യര്‍ രംഗത്ത് എത്തിയത്.
എല്ലാ മതവിഭാഗങ്ങളുടെയും സൗകര്യം നോക്കിയാല്‍ ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ കഴിയുമോ എന്നാണ് സന്ദീപ് വാര്യര്‍ ചോദിക്കുന്നത്. മതവാദം ഉന്നയിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുന്ന സമസ്ത, ലീഗ് നേതാക്കള്‍ക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം
ഫെസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം നോക്കാം.
“വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് നടത്തരുതെന്ന് സമസ്തയുടെ ഫത്വ . എല്ലാ മതവിഭാഗങ്ങളുടെയും സൗകര്യം നോക്കിയാൽ ഇന്ത്യയിൽ തെരഞ്ഞെടുപ്പ് നടത്താൻ കഴിയുമോ ? തീർത്തും അനാവശ്യ ആവശ്യങ്ങൾ ഉന്നയിക്കുന്നതാണ് മറ്റു വിഭാഗങ്ങൾക്ക് ആശങ്കയുണ്ടാക്കുന്നത്. ഇന്ത്യാ മഹാരാജ്യത്ത് തെരഞ്ഞെടുപ്പ് നടത്താൻ പോലും സമസ്ത മുശാവറയുടെ അംഗീകാരം വാങ്ങണോ ? സമസ്തയുടെയും മുസ്‌ലിം ലീഗിൻ്റെയും ലക്ഷ്യം തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുക എന്നതാണ് . മതവാദം ഉന്നയിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്ന സമസ്ത, ലീഗ് നേതാക്കൾക്കെതിരെ തെരഞ്ഞടുപ്പ് കമ്മീഷൻ നടപടിയെടുക്കണം .”