വിധിയെഴുത്തിന് ഇനി 40 നാൾ മാത്രം: കേരളത്തിൽ നിന്ന് ആരൊക്കെ?

Written by Taniniram1

Published on:

കൊച്ചി: 40 ദിവസത്തെ പ്രചാരണം കഴിഞ്ഞാൽ കേരളം പോളിങ് ബൂത്തിലേക്ക് പോകും. കേന്ദ്രത്തിൽ തങ്ങളെ ആര് പ്രതിനിധീകരിക്കണമെന്നും ആര് പോയാലാകും തങ്ങളുടെ നിലപാടുകൾ അവിടെ ഉയരുകയെന്നും കേരളക്കര ഇതിനോടകം തന്നെ നിശ്ചയിച്ചിട്ടുണ്ടാകും. പ്രവചനങ്ങൾക്കൊന്നും ഒരു പ്രസക്തിയുമില്ലെന്ന് മുൻ തെരഞ്ഞെടുപ്പ് ഫലങ്ങൾ തെളിയിച്ചതുമാണ്. പക്ഷേ ചില കണക്കുകളിലൂന്നിയാണ് മുന്നണികളെല്ലാം മുന്നോട്ടുപോകുന്നത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ്ഫലം വന്നപ്പോൾ യുഡിഎഫ് 19 എൽഡിഎഫ് 1 എന്നായിരുന്നു കണക്ക്. പിന്നീട് കേരള കോൺഗ്രസ് (എം) ഇടതുപക്ഷത്തേ് വന്നപ്പോൾ ഇത് 18- 2 എന്നായി മാറി. എന്നാൽ 2021ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിലെ വോട്ടുകണക്കു നോക്കിയാൽ 14 ലോക്സഭാ സീറ്റുകളിൽ എൽഡിഎഫിനാണ് ഭൂരിപക്ഷം. യുഡിഎഫിന് ആറു സീറ്റുകളിലും. ഒരിടത്തും എൻഡിഎയ്ക്ക് മുന്നിലെത്താൻ കഴിഞ്ഞില്ല. നിയമസഭാ തെരഞ്ഞെടുപ്പിന്റെയും ലോക്സഭാ തെരഞ്ഞെടുപ്പിന്റെയും സാഹചര്യങ്ങൾ തീർത്തും വ്യത്യസ്തമാണ്. ഇതുവെച്ചുള്ള താരതമ്യത്തിന് അതുകൊണ്ട് വലിയ പ്രസക്തിയുമില്ല. എന്നിരുന്നാലും തങ്ങളുടെ അക്കൗണ്ടിൽ വീണ വോട്ടുകൾ നിലനിർത്താനിറങ്ങുന്ന മുന്നണികൾക്ക് ഈ കണക്കുകളും തള്ളിക്കളയാനാകില്ല.

ലോക്സഭാ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടിയ്ക്ക് പിന്നാലെ നടന്ന നിയമസഭ തെരഞ്ഞെടുപ്പിലാണ്എൽഡിഎഫ് 99 സീറ്റുകളോടെ ഭരണത്തുടർച്ച നേടിയത്. മുൻ തെരഞ്ഞെടുപ്പിനേക്കാൾ സീറ്റ് വർധിപ്പിക്കാൻ ഇടതുപക്ഷത്തിനായപ്പോൾ യുഡിഎഫ് 41 സീറ്റുകളിലേക്ക് വീണു. ആകെയുണ്ടായിരുന്ന ഒരു സീറ്റ് ബിജെപിയ്ക്ക്നഷ്ടപ്പെടുകയും ചെയ്തു. പിന്നീട് നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ യുഡിഎഫ് തങ്ങളുടെ സിറ്റിങ് സീറ്റ് നിലനിർത്തുകയും ചെയ്‌തിരുന്നു. കേരളത്തിലെ 20 ലോക്സഭാ മണ്ഡലത്തിലും ഏഴ് നിയമസഭാ മണ്ഡലങ്ങളാണുള്ളത്. ഈ മണ്ഡലങ്ങളിൽ മൂന്ന് മുന്നണികൾക്കും 2021ൽ കിട്ടിയ വോട്ടുകൾ പരിശോധിച്ചാൽ വയനാട്, മലപ്പുറം, പൊന്നാനി, എറണാകുളം, കോട്ടയം, ആലപ്പുഴ ലോക്സഭാ സീറ്റുകളിലാണ് യുഡിഎഫിന് ഭൂരിപക്ഷമുള്ളത്. 14 മണ്ഡലങ്ങളിൽ എൽഡിഎഫിന് ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയ്ക്ക് ഒരിടത്ത് പോലും മുന്നിലെത്താനായിട്ടില്ല.

See also  ഫോറസ്റ്ററെ കൊലപ്പെടുത്തിയ കേസ്: പ്രതി പിടിയിൽ

Related News

Related News

Leave a Comment