Tuesday, May 20, 2025

സജി മഞ്ഞക്കടമ്പില്‍ പുതിയ കേരള കോണ്‍ഗ്രസ് രൂപീകരിച്ചു, എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിക്ക് പിന്തുണ

Must read

- Advertisement -

ഒടുവില്‍ സജി മഞ്ഞക്കടമ്പില്‍ നിലപാട് വ്യക്തമാക്കി. സജിയുടെ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക് എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ചു. വരുന്ന ലോക്‌സഭാ ഇലക്ഷനില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍വെളളാപ്പളളിയുടെ വിജയിത്തിനായി പ്രവര്‍ത്തിച്ച് ശക്തി തെളിയിക്കും. തുടര്‍ന്ന് ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയുടെ ഭാഗമാകാനുമാണ് തീരുമാനം.

കോട്ടയത്തെ ജനകീയ വിഷയങ്ങള്‍ ഏറ്റെടുത്ത് പ്രവര്‍ത്തിക്കുന്ന സജിയുടെ പാര്‍ട്ടി മാറ്റം യുഡിഎഫിന് വന്‍ തിരിച്ചടിയാണ്. യുഡിഎഫ് ജില്ലാ ചെയര്‍മാനായിരുന്ന സജിമോന്‍സ് ജോസഫ് എംഎല്‍എയുടെ ഏകാധിപത്യ പ്രവണതകളില്‍ പ്രതിഷേധിച്ചാണ് കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സ്ഥാനവും യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനവും രാജിവച്ചത്. പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടെങ്കിലും ജോസഫ് ഗ്രൂപ്പ് പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കുകയായിരുന്നു. അവസാന നിമിഷം ജോസഫ് ഇടപെട്ട് നിയമസഭാ സീറ്റ് ഉള്‍പ്പെടെ വാഗ്ദാനം ചെയ്‌തെങ്കിലും നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു സജി മഞ്ഞക്കടമ്പില്‍.

See also  തുഷാരയെ പട്ടിണിക്കിട്ട് കൊന്ന ഭര്‍ത്താവിനും ഭര്‍തൃമാതാവിനും ജീവപര്യന്തം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article