Thursday, April 3, 2025

ശരണംവിളികളാൽ മുഖരിതമായി സന്നിധാനം , അയ്യപ്പദർശനം തേടി പതിനായിരങ്ങൾ ശബരിമലയിൽ മണ്ഡകാല തീർത്ഥാടനത്തിന് ഭക്തിസാന്ദ്രമായ തുടക്കം

Must read

- Advertisement -

ശബരിമല: മണ്ഡലകാല തീര്‍ത്ഥാടനത്തിന് തുടക്കമായി ഇനി ശരണമന്ത്രങ്ങളുടെ നാളുകള്‍. ശബരിമലയില്‍ പുതിയ മേല്‍ശാന്തിമാര്‍ ചുമതലയേറ്റു. പതിനെട്ടാം പടിക്കുതാഴെ ഹോമകുണ്ഡത്തില്‍ ദീപപ്രഭ തെളിഞ്ഞു. ഇന്നലെ പതിനായിരങ്ങള്‍ ദര്‍ശനം നടത്തി.ഇന്നലെ വൈകിട്ട് 4ന് കണ്ഠരര് രാജീവര്, മകന്‍ കണ്ഠര് ബ്രഹ്‌മദത്തന്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ മേല്‍ശാന്തി വി.എന്‍.മഹേഷ് നമ്പൂതിരി നടതുറന്ന് ശ്രീലകത്ത് ദീപം തെളിച്ചതോടെ സന്നിധാനം ശരണാരവത്തിലലിഞ്ഞു. തുടര്‍ന്ന് മേല്‍ശാന്തി പതിനെട്ടാംപടി ഇറങ്ങി ഹോമകുണ്ഡത്തില്‍ അഗ്‌നി പകര്‍ന്നു.

ഇരുമുടിക്കെട്ടുമായി താഴെ തിരുമുറ്റത്ത് കാത്തുനിന്ന പുതിയ ശബരിമല മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരിയേയും മാളികപ്പുറം മേല്‍ശാന്തി വാസുദേവന്‍ നമ്പൂതിരിയേയും കൈപിടിച്ച് പതിനെട്ടാംപടിയിലൂടെ സോപാനത്തേക്ക് ആനയിച്ചു.അരുണ്‍കുമാര്‍ നമ്പൂതിരിയെ സോപാനത്ത് ഇരുത്തി തന്ത്രി കലശാഭിഷേകം നടത്തി. ശ്രീകോവിലിനുള്ളില്‍ അയ്യപ്പ വിഗ്രഹത്തിന് സമീപമിരുത്തി കാതില്‍ മൂലമന്ത്രം ചൊല്ലിക്കൊടുത്തു. മാളികപ്പുറത്ത് നടന്ന ചടങ്ങില്‍ വാസുദേവന്‍ നമ്പൂതിരിയെ മേല്‍ശാന്തിയായി അവരോധിച്ചു.

മന്ത്രി വി.എന്‍.വാസവന്‍, എം.എല്‍.എമാരായ കെ.യു.ജനീഷ് കുമാര്‍, അഡ്വ.പ്രമോദ് നാരായണ്‍, ശബരിമല സ്‌പെഷ്യല്‍ കമ്മിഷണര്‍ ആര്‍.ജയകൃഷണന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, അംഗങ്ങളായ അഡ്വ.എ.അജികുമാര്‍, ജി.സുന്ദരേശന്‍, ദേവസ്വം കമ്മിഷണര്‍ സി.വി.പ്രകാശ്, എ.ഡി.ജി.പി എസ്.ശ്രീജിത്ത്, ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബി.മുരാരി ബാബു എന്നിവര്‍ സന്നിഹിതരായിരുന്നു.രാത്രി നട അടച്ചശേഷം പുറപ്പെടാ ശാന്തിമാരായിരുന്ന മഹേഷ് നമ്പൂതിരിയും പി.ജി.മുരളിയും പതിനെട്ടാംപടി ഇറങ്ങി വീടുകളിലേക്ക് മടങ്ങി. ഇന്നലെ പ്രത്യേക പൂജകളുണ്ടായിരുന്നില്ല.ഇന്ന് പുലര്‍ച്ചെ 3ന് മണ്ഡലകാല പൂജകള്‍ക്കായി പുതിയ മേല്‍ശാന്തിമാരാണ് ക്ഷേത്ര നടകള്‍ തുറക്കുക. ഡിസംബര്‍ 26നാണ് മണ്ഡലപൂജ.

See also  ഡിസംബർ 26ന് ശബരിമല നട അടച്ചിടുമെന്ന് സോഷ്യൽ മീഡിയയിൽ പ്രചാരണം, എന്താണ് വസ്തുത?
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article