ശബരിമല ദർശനത്തിനെത്തിയ ഭക്തൻ കൊക്കയിലേക്ക് ചാടി

Written by Taniniram1

Published on:

ശബരിമല: ശബരിമല ദര്‍ശനത്തിനെത്തിയ തീര്‍ത്ഥാടകൻ താഴ്ചയിലേക്ക് ചാടി. പാലക്കാട് സ്വദേശി കോമൻ ആണ് ചാടിയത്.
ബുധനാഴ്ച പുലര്‍ച്ചെയോടെ ആയിരുന്നു സംഭവം. നീലിമല ഷെസ്സിന് സമീപത്ത് നിന്നാണ് ഇയാള്‍ താഴേക്ക് ചാടിയത്.

ഇരുകാലുകള്‍ക്കും പരിക്കേറ്റ ഇയാളെ പമ്പ ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാനസിക വെല്ലുവിളി നേരിടുന്ന ആളാണ് കോമൻ എന്നാണ് പ്രാഥമിക നിഗമനം.

Related News

Related News

Leave a Comment