ശബരിമല മേല്‍ശാന്തി തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട എതിര്‍ കക്ഷി പി എന്‍ മഹേഷിന് നോട്ടീസ് അയച്ചു. നറുക്കെടുപ്പില്‍ രണ്ടു പേപ്പറുകള്‍ ചുരുട്ടിയിടാതെ മടക്കിയിട്ടെന്നു ഹൈക്കോടതി വാക്കാല്‍ പരാമര്‍ശം നടത്തി. വാദി ഭാഗം ഹൈക്കോടതിയിലെ പ്രശസ്ത അഭിഭാഷകനായ ഷാബു ശ്രീധരൻ മുഖേന നൽകിയ ഹർജിയാണ് ഹൈക്കോടതി ഫയലിൽ സ്വീകരിച്ചത്.
സുപ്രീം കോടതി, സി.ബി.ഐ – വിജിലൻസ് കോടതികളിൽ കേസുകൾ നടത്തി നിരവധി അനുകൂല വിധികൾ നേടിയിട്ടുളള അഭിഭാഷകനാണ് ഷാബു ശ്രീധരൻ. ഇതോടെ ശബരിമല മേൽശാന്തി നിയമനം എന്താകുമെന്ന ആശങ്കയിലാണ് ദേവസ്വം ബോർഡും അയ്യപ്പഭക്തരും. നേരത്തെ കോടതി നിര്‍ദേശപ്രകാരം മേല്‍ശാന്തി നറുക്കെടുപ്പിന്റെ സിസിടിവി ദൃശ്യങ്ങള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ ഹാജരാക്കിയിരുന്നു. ശ്രീകോവിലിനു മുന്‍പില്‍ നറുക്കെടുപ്പ് നടക്കുന്നതിന്റെ 19.12 മിനിറ്റുള്ള വിഡിയോ ദൃശ്യങ്ങള്‍ ഇന്നലെ തുറന്ന കോടതിയില്‍ ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍, ജസ്റ്റിസ് ജി ഗിരീഷ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് പരിശോധിച്ചിരുന്നു.
തനിനിറം എന്നും ഒരു ചുവട് മുന്നിൽ