Saturday, April 5, 2025

ശബരിമല കീഴ്ശാന്തിയുടെ സഹായിക്ക് ധനസഹായം

Must read

- Advertisement -

ശബരിമലയിൽ കീഴ്ശാന്തിയുടെ സഹായിയായി പ്രവ൪ത്തിച്ചിരുന്ന ജീവനക്കാരന്റെ കുടുംബത്തിനുള്ള സഹായധനം ദേവസ്വം ബോ൪ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് കൈമാറി. കഴിഞ്ഞ ഡിസംബ൪ ആറിനാണ് തമിഴ്നാട് കുംഭകോണം സ്വദേശി രാംകുമാ൪ ഹൃദയസ്തംഭനം മൂലം അന്തരിച്ചത്. രാംകുമാറിന്റെ കുടുംബസുഹൃത്ത് ബാല൯ തിരുമേനിയാണ് സഹായധനം ഏറ്റുവാങ്ങിയത്. സഹപ്രവ൪ത്തകരും ദേവസ്വം ജീവനക്കാരും ഓഫീസ൪മാരും ചേ൪ന്ന് സ്വരൂപിച്ച 75,500 രൂപയാണ് കൈമാറിയത്.

കഴിഞ്ഞ മൂന്ന് വ൪ഷമായി ശബരിമലയിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്നു രാംകുമാ൪. നി൪ധന കുടുംബത്തിലെ അംഗമായിരുന്ന രാംകുമാറിനുള്ള സഹായം കുടുംബത്തിന് ഏറെ ആശ്വാസം നൽകുമെന്ന് തുക ഏറ്റുവാങ്ങിക്കൊണ്ട് ബാല൯ തിരുമേനി പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബത്തെ സഹായിക്കാനായി രൂപീകരിച്ച സഹായനിധിയിൽ ദേവസ്വം ജീവനക്കാ൪ നൽകിയ തുക ഉൾപ്പടെ എട്ട് ലക്ഷം രൂപയോളമായിട്ടുണ്ട്. ഇത് പത്ത് ലക്ഷം രൂപയാകുന്നതോടെ രാംകുമാറിന്റെ കുട്ടികളുടെ പേരിൽ നിക്ഷേപിക്കുമെന്നും ബാല൯ തിരുമേനി അറിയിച്ചു.

See also  ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ മുതല്‍ ക്ലർക്ക് വരെ; സർക്കാർ ശമ്പളം വാങ്ങാന്‍ ഇതാ സുവർണ്ണാവസരം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article