ശബരിമലയിലെ തിരക്ക്: ആവശ്യമായ നടപടികൾ സ്വീകരിച്ചെന്ന് ദേവസ്വം മന്ത്രി

Written by Taniniram1

Published on:

ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചതായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. അനിയന്ത്രിതമായി ഭക്തരെത്തുമ്പോൾ അതുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ രൂപപ്പെടുന്നത് സ്വാഭാവികമാണ്. ഒരു ലക്ഷത്തിലധികം ഭക്തരെത്തിയ ദിവസമാണ് പ്രതിസന്ധി രൂക്ഷമായത്. എന്നാൽ ഇക്കാര്യം ചൂണ്ടിക്കാണിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്ന് കെ രാധാകൃഷ്ണന്‍ പറഞ്ഞു.

കൂടുതൽ ഭക്തരെത്തുമ്പോഴുള്ള പ്രതിസന്ധികൾ തരണം ചെയ്യാൻ നടപടികളെടുത്തിട്ടുണ്ട്. സ്‌പോട്ട് ബുക്കിങ്ങിന്റെ എണ്ണം കുറച്ചു. വിര്‍ച്വല്‍ ക്യൂവിലെ തൊണ്ണൂറായിരം എണ്‍പതിനായിരമായി കുറച്ചു. ഭക്തര്‍ക്ക് വേണ്ട വാഹനങ്ങളുള്‍പ്പടെയുള്ള സൗകര്യങ്ങൾ എത്തിച്ചു. കുടിവെള്ള പ്രശ്‌നം പരിഹരിക്കാന്‍ സംവിധാനങ്ങളൊരുക്കിയിട്ടുണ്ട്. ബീറ്റ് ഫോറസ്റ്റ് ട്രെയിനികളുള്‍പ്പടെ കൂടുതല്‍ ആളുകളെ ഡ്യൂട്ടിക്ക് നിയോഗിച്ചു. ഇരുമുടിക്കെട്ടില്ലാതെ ഭക്തര്‍ എത്തുന്നുണ്ട്. അവര്‍ സ്വയം നിയന്ത്രിച്ച് ഇരുമുടിക്കെട്ടുമായി എത്തുന്ന ഭക്തര്‍ക്കുവേണ്ടി മാറിക്കൊടുക്കണമെന്നും മന്ത്രി വ്യക്തമാക്കി.

മൂന്നു ദിവസമായി വലിയ തിരക്കാണ് ശബരിമലയിൽ അനുഭവപ്പെടുന്നത്. 15 മണിക്കൂറിലേറെ കാത്തുനിന്ന ശേഷമാണ് ഭക്തർക്ക് ദർശനം നടത്താനാകുന്നത്. തീർത്ഥാടന പാതകളിൽ ​ഗതാ​ഗതക്കുരുക്കും രൂക്ഷമാണ്.

Related News

Related News

Leave a Comment