Thursday, October 16, 2025

ശബരിമല സ്വർണപ്പാളി വിവാദം; ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിലെടുക്കും?

സ്മാർട്ട് ക്രിയേഷൻസിലെയും ദേവസ്വത്തിലെയും ജീവനക്കാർ, ഉന്നതരായ മറ്റു വ്യക്തികൾ തുടങ്ങിയവരെ പോറ്റി ബന്ധപ്പെട്ടതിന്റെ തെളിവുകൾ ശേഖരിക്കുകയാണ് ലക്ഷ്യം. ‌‌ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്നാണ് പ്രത്യേക അന്വേഷണസംഘം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നത്.

Must read

- Advertisement -

പത്തനംതിട്ട (Pathanamthitta) : ശബരിമല സ്വർണമോഷണക്കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിലെടുക്കുമെന്ന് വിവരം. (It is reported that Unnikrishnan Potty, the prime accused in the Sabarimala gold theft case, will be taken into custody.) ചെന്നൈ സ്മാർട്ട് ക്രിയേഷൻസ്, ശബരിമല സന്നിധാനം, കൊച്ചി എന്നിവിടങ്ങളിൽനിന്ന് ശേഖരിച്ച തെളിവുകൾ സ്വർണമോഷണത്തിലെ ഉണ്ണികൃഷ്ണൻപോറ്റിയുടെ പങ്ക് വ്യക്തമാക്കുന്നുണ്ട്. പോറ്റിയുടെ രണ്ടുവർഷത്തെ കോൾലിസ്റ്റ് അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.

സ്മാർട്ട് ക്രിയേഷൻസിലെയും ദേവസ്വത്തിലെയും ജീവനക്കാർ, ഉന്നതരായ മറ്റു വ്യക്തികൾ തുടങ്ങിയവരെ പോറ്റി ബന്ധപ്പെട്ടതിന്റെ തെളിവുകൾ ശേഖരിക്കുകയാണ് ലക്ഷ്യം. ‌‌ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്നാണ് പ്രത്യേക അന്വേഷണസംഘം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നത്. അന്വേഷണപുരോഗതി രണ്ടാഴ്ചകൂടുമ്പോൾ ഹൈക്കോടതിയെ അറിയിക്കണമെന്നും നിർദേശമുണ്ട്. ആറാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ഉത്തരവ്.

അതേസമയം, ശ്രീകോവിൽ വാതിലിന്റെ കട്ടിളയുടെ സ്വർണപ്പാളികൾ ചെമ്പുപാളികളെന്ന പേരിൽ, ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൊടുക്കാൻ തീരുമാനിച്ചത് ദേവസ്വം ബോർഡ് ആണെന്ന് ദേവസ്വം വിജിലൻസ് കണ്ടെത്തി. ഇതിനായി ബോർഡിനോട് ശുപാർശ ചെയ്തത് അന്നത്തെ ദേവസ്വം കമ്മിഷണർ എൻ.വാസുവാണെന്നും കണ്ടെത്തിയിട്ടുണ്ട്.

2019ലെ ​ദേ​വ​സ്വം ക​മീ​ഷ​ണ​ർ, തി​രു​വാ​ഭ​ര​ണ ക​മീ​ഷ​ണ​ർ, ശ​ബ​രി​മ​ല എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ, അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫി​സ​ർ, അ​സി. എ​ൻ​ജി​നീ​യ​ർ എ​ന്നി​വ​ർ​ക്ക്​ ഗു​രു​ത വീ​ഴ്ച​യു​ണ്ടാ​യതായും ചീ​ഫ് വി​ജി​ല​ൻ​സ് ഓ​ഫി​സ​ർ വി. ​സു​നി​ൽ​കു​മാ​ർ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. സ്മാ​ർ​ട്ട് ക്രി​യേ​ഷ​ൻ​സ്​ ഉ​ട​മ​യു​ടെ മൊ​ഴി​യ​ട​ക്കം ​ ബോ​ർ​ഡി​നും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​മെ​തി​രെ പ്ര​ത്യേ​ക സം​ഘം കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്ത​ണം. ഭ​ക്​​ത​ർ ന​ൽ​കു​ന്ന സ്വ​ർ​ണ​മ​ല്ല കൊ​ടി​മ​രം, താ​ഴി​ക​ക്കു​ടം എ​ന്നി​വ​യി​ൽ പൂ​ശു​ന്ന​തെ​ന്നും ​റി​പ്പോ​ർ​ട്ടിൽ പറയുന്നുണ്ട്.

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article