സിപിഎം അനുനയ ശ്രമങ്ങള്‍ തളളി ദേവികുളം മുന്‍ എം.എല്‍.എ എസ്.രാജേന്ദ്രന്‍ (S Raendran) ബിജെപിയിലേക്കെന്ന് സൂചന. അദ്ദേഹം ഡല്‍ഹിയിലെത്തി കേരളത്തിന്റെ ചുമതലയുളള പ്രകാശ് ജാവേദ്ക്കറെ കണ്ട് ചര്‍ച്ച നടത്തി.
ദില്ലിയില്‍ പ്രകാശ് ജാവദേക്കറുടെ വസതിയിലെത്തിയാണ് രാജേന്ദ്രന്‍ കൂടിക്കാഴ്ച നടത്തിയത്. ഇന്ന് ഉച്ചക്കുശേഷമാണ് കൂടിക്കാഴ്ച നടത്തിയത്. തമിഴ്നാട്ടിലെ നേതാക്കളും കൂടെയുണ്ടായിരുന്നു. കൂടിക്കാഴ്ചക്കുശേഷം എസ് രാജേന്ദ്രന്‍ ദില്ലിയില്‍ തുടരുകയാണ്. 20 മിനുട്ടോളം കൂടിക്കാഴ്ച നീണ്ടു.
കെ സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കളും ദില്ലയിലുണ്ട്. കേന്ദ്ര നേതാക്കളുമായി കെ സുരേന്ദ്രന്‍ അടക്കമുള്ളവര്‍ ചര്‍ച്ച നടത്തുന്നുണ്ട്. കൂടുതല്‍ ചര്‍ച്ചകള്‍ക്കുശേഷമായിരിക്കും ഇതുസംബന്ധിച്ച തീരുമാനം ഉണ്ടാകുകയെന്നാണ് വിവരം. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
കഴിഞ്ഞ ദിവസം എം.എം മണി ഉള്‍പ്പെടെയുളള നേതാക്കളോടൊപ്പം സിപിഎം കണ്‍വെന്‍ഷനില്‍ പങ്കെടുത്തിരുന്നു.