Tuesday, July 29, 2025

കെഎസ്ആർടിസിക്ക് പെൻഷൻ വിതരണത്തിന്‌ 71.21 കോടി രൂപ അനുവദിച്ചു

ഈ സർക്കാരിന്റെ കാലത്ത്‌ 6614.21 കോടി രൂപയാണ്‌ കെഎസ്‌ആർടിസിക്ക്‌ സർക്കാർ സഹായമായി ലഭിച്ചത്‌. ഈ സാമ്പത്തിക വർഷം ബജറ്റിൽ 900 കോടി രൂപയാണ്‌ കോർപറേഷനുള്ള വകയിരുത്തൽ. ഇതിൽ 479.21 കോടി രൂപ ഇതിനകം ലഭ്യമാക്കിയതായി ധനകാര്യ മന്ത്രി വ്യക്തമാക്കി.

Must read

- Advertisement -

തിരുവനന്തപുരം ( Thiruvananthapuram ) : കെഎസ്ആർടിസിക്ക് പെൻഷൻ വിതരണത്തിന്‌ 71.21 കോടി രൂപ അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. (Finance Minister KN Balagopal announced that Rs 71.21 crore has been allocated for pension distribution to KSRTC.) ഈ മാസത്തെ സാമ്പത്തിക സഹായത്തിന്റെ ഒരു ഗഡു 20 കോടി രൂപ നേരത്തെ അനുവദിച്ചിരുന്നു.

ഈ സർക്കാരിന്റെ കാലത്ത്‌ 6614.21 കോടി രൂപയാണ്‌ കെഎസ്‌ആർടിസിക്ക്‌ സർക്കാർ സഹായമായി ലഭിച്ചത്‌. ഈ സാമ്പത്തിക വർഷം ബജറ്റിൽ 900 കോടി രൂപയാണ്‌ കോർപറേഷനുള്ള വകയിരുത്തൽ. ഇതിൽ 479.21 കോടി രൂപ ഇതിനകം ലഭ്യമാക്കിയതായി ധനകാര്യ മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ സാമ്പത്തിക വർഷം ബജറ്റിൽ അനുവദിച്ചിരുന്ന 900 കോടി രൂപയ്‌ക്കു പുറമെ 676 കോടി രൂപ അധികമായി കോർപറേഷന്‌ സർക്കാർ സഹായമായി ലഭിച്ചിരുന്നു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത്‌ 4963 കോടി രൂപ സഹായമായി അനുവദിച്ചിരുന്നു. ഒന്നും രണ്ടും പിണറായി സർക്കാരുകൾ ആകെ 11,597.21 കോടി കെഎസ്‌ആർടിസിക്ക്‌ സഹായമായി നൽകി. കഴിഞ്ഞ യുഡിഎഫ്‌ സർക്കാർ അഞ്ചുവഷത്തിൽ നൽകിയത്‌ 1543 കോടി രൂപയും.

See also  'നാളത്തെ ദേശീയ പണിമുടക്കിൽ ഭാഗമാകാതെ കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തും' - മന്ത്രി കെ ബി ഗണേഷ് കുമാർ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article