പാമ്പുകടിയേറ്റുള്ള മരണത്തിന് നാലു ലക്ഷം രൂപ സഹായം…

Written by Web Desk1

Published on:

തിരുവനന്തപുരം (Thiruvananthapuram) : പാമ്പുകടിയേറ്റുള്ള മരണത്തിന് നാലു ലക്ഷം രൂപ ദുരന്തപ്രതികരണ നിധിയിൽനിന്ന് നൽകാൻ തീരുമാനം. (It has been decided to pay Rs 4 lakh from the disaster response fund for death due to snakebite.) പുതുക്കിയ മാനദണ്ഡപ്രകാരം പാമ്പ് കടിയേറ്റുള്ള മരണം പട്ടികയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു.

മനുഷ്യ-വന്യജീവി സംഘർഷത്തിൽ സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽനിന്ന് സഹായം അനുവദിക്കുന്നതിനായുള്ള പുതിയ മാനദണ്ഡത്തിന് ദുരന്ത നിവാരണ അതോറിറ്റിയുടെ എക്‌സിക്യുട്ടീവ് കമ്മിറ്റി അന്തിമരൂപം നൽകി. വന്യമൃഗ സംഘർഷത്തെ പ്രതിരോധിക്കുന്നതിനിടയിൽ കിണറുകൾ, മതിൽ, വേലികൾ, ഉണക്കുന്ന അറകൾ, എം.എസ്.എം.ഇ. യൂണിറ്റുകൾ തുടങ്ങിയവയ്ക്ക് നാശനഷ്ടം സംഭവിച്ചാൽ പരമാവധി ഒരു ലക്ഷം രൂപയും അനുവദിക്കും.

See also  22കാരന് പാമ്പുകടിയേറ്റ് ദാരുണാന്ത്യം; പാമ്പിനെ പിടിച്ച് ചിതയില്‍ വെച്ച് കത്തിച്ച് നാട്ടുകാര്‍…

Leave a Comment