തിരുവനന്തപുരം (Thiruvananthapuram) : കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് വേണ്ടി 300 കോടി രൂപ കൂടി അനുവദിച്ചുവെന്ന് പറഞ്ഞ് ധനമന്ത്രി കെ എൻ ബാലഗോപാൽ. (Finance Minister KN Balagopal said that an additional Rs 300 crore has been allocated for the Karunya Arogya Sukhara Scheme.) ഇതുവരെ 978.54 കോടി രൂപയാണ് ഈ സാമ്പത്തിക വർഷത്തിൽ പദ്ധതിക്കായി നൽകിയിട്ടുള്ളത്.(300 crore for Karunya health insurance Scheme)
ബജറ്റിലെ വകയിരുത്തൽ 679 കോടിയാണ്. ഇതിനായി രണ്ടാം പിണറായി സർക്കാർ 4267 കോടിയോളം രൂപ ലഭ്യമാക്കി. അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിൽ 700 കോടി വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
പദ്ധതിയിലൂടെ ദരിദ്രരും ദുർബലരുമായ 41.99 ലക്ഷം കുടുംബങ്ങൾക്കാണ് സൗജന്യ ചികിത്സ ഉറപ്പാക്കുന്നത്.