വയനാടിന്റെ മുറിവുണക്കാന്‍ നാടാകെ ഒന്നിക്കുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിരവധി പേര്‍ അവരാല്‍ കഴിയുന്ന സംഭാവന നല്‍കുകയായണ്. സിഎംഡിആര്‍എഫിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു ലക്ഷം രൂപയും ഭാര്യ ടി കമല 33,000 രൂപയും നല്‍കി. സിപിഎം എംപിമാര്‍ ഒരുമാസത്തെ ശമ്പളം സംഭാവന ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്. മാസ ശമ്പളമായ ഓരോ ലക്ഷം രൂപ വീതം എട്ട് ലക്ഷം രൂപയാണ് സിപിഎം അംഗങ്ങള്‍ സംഭാവന ചെയ്യുന്നത്.
കെ രാധാകൃഷ്ണന്‍, ബികാഷ് രഞ്ചന്‍ ഭട്ടാചാര്യ, ജോണ്‍ ബ്രിട്ടാസ്, അംറാ റാം, വി ശിവദാസന്‍, എ എ റഹിം, സു വെങ്കിടേശന്‍, ആര്‍ സച്ചിതാനന്തം എന്നീ അംഗങ്ങള്‍ ആണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുക. ഇതിനു പുറമെ എംപിമാരുടെ തദ്ദേശ വികസന ഫണ്ടില്‍ നിന്ന് മാര്‍ഗരേഖ പ്രകാരം പുനര്‍നിര്‍മാണ പദ്ധതികള്‍ക്ക് സഹായം നല്‍കുമെന്നും നേതാക്കള്‍ അറിയിച്ചു.
വയനാട്ടില്‍ നാശം വിതച്ച ഉരുള്‍പൊട്ടലില്‍ അനാഥരായവര്‍ ഒറ്റക്കാവില്ലെന്ന് റവന്യൂ മന്ത്രി കെ രാജന്‍ വ്യക്തമാക്കി. ലോകത്തുള്ള മലയാളികള്‍ ഒപ്പം നില്‍ക്കും.